
തിന്മയെ തടയുന്നതിനും നന്മയെ പ്രബോധനം ചെയ്യുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വ്യത്യസ്ത സമൂഹങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി നിരവധി പ്രവാചകന്മാരെ ലോക രക്ഷിതാവ് നിയോഗിച്ചിട്ടുണ്ട് .എന്നാല്‍ അവരെല്ലാം അതതു സമൂഹത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഉത്തരവാദിത്വം എല്പിക്കപെട്ടിരുന്നത് .എന്നാല്‍ മുന്പ് കടന്നു പോയ ഈ ദേവദൂതന്മാരെല്ലാം വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെ കുറിച്ചു ദീര്‍ഖ ദര്‍ശനം ചെയ്തിരുന്നു, ആ പ്രവാചകനെ അനുധാവനം ചെയ്യാന്‍ ലോക മനുഷ്യര്‍ക്കെല്ലാം ബാധ്യത ഉണ്ടെന്നും അവര്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നു ,അപ്പോള്‍ ആരായിരുന്നു ആ മഹാ പ്രവാചകന്‍ ,,,,,,,? പരിശോധിക്കേണ്ടതുണ്ട് ...
ഹൈന്ദവ ഗ്രന്ഥങ്ങളില്‍
...വരാനിരിക്കുന്ന ആ പ്രവാചകനെക്കുറിച്ച് വ്യാസ മുനി പ്രവചിക്കുന്നത് ഇങ്ങനെ ...
ഏത സ്മിന്നന്തരെ മ്ലേച്ച ആചാര്യെന സമന്വിത മഹമദ ഇതിക്യദ: ശിഷ്യ ശാഖ സമന്വതം
{അപ്പോള്‍ മഹാമദ എന്ന പേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്‍മാരോട് കൂടി പ്രത്യക്ഷപെടും,,, ഭവിഷ്യല്‍ പുരാണം)
ആ വരാനിരിക്കുന്ന മഹാആചാര്യന്റെ സ്വഭാവത്തെക്കുറിച്ചും സാംസ്‌കാരിക ചിഹ്നത്തെ ക്കുറിച്ചും ഭവിഷ്യല്‍ പുരാണം പറയുന്നതു കാണുക ,
ലിഗ ചെഹ്തി ശിഖാ ഹീന : ശ്മശ്രു ധാരി സദുഷകഉച്ച ലപീ സര്‍വ്വ ഭക്ഷി ഭവിഷ്യതി ജനമോം വിന കൌശലം ചവ ശവസ്തോ ശ ഭക്ഷയ മാതാമംമുസൈലൈനവ സംസ്കാര :കുശൈരി ഭവഃ വിശ്വതി തസ്മാല്‍ മുസ്ല വന്‍തോ ഹി ജാതയോ ധര്‍മ്മ ദൂഷക :ഇതി പയ്ശാച്ച ധര്മശ്ചഭാവിശ്വ്തി മായാ കൃത -
(അദ്ദേത്തിന്റെ അനുയായികള്‍ ലിംഗ ചേതം ചെയ്യും ,അവര്‍ കുടുമ വെക്കുകയില്ല ,അവര്‍ താടി വളര്‍ത്തും അവര്‍ വിപ്ലവകാരികള്‍ ആയിരിക്കും ,പ്രാര്‍ഥനക്ക് വരന്‍ ഉറക്കെ ആഹ്വാനം ചെയ്യും ,പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കും ,ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നത്നു പകരം സമരം ചെയ്തു അവര്‍ പരിശുധരാകും ,മതത്തെ മലിനപെടുത്തുന്ന വരുമായി യുദ്ധം ചെയ്യുന്നത് കൊണ്ടു അവര്‍ മുസയലൈനവര്‍ എന്നവര്‍ അറിയപ്പെടും ,ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നും ആയിരിക്കും ...ഭവിഷ്യല്‍ പുരാണം )
ഭവിഷ്യല്‍ പുരാണത്തില്‍ അവസാനം വരാനിരിക്കുന്ന ആചാര്യനെ മഹാമദ എന്ന് വിളിച്ചപോള്‍ വിഷ്ണുപുരാണം അദേഹത്തെ വിളിച്ചത് കല്‍ക്കി അവതാരമെന്നാണ് ,അഥര്‍വ്വ വേദത്തിലെ കുന്തലസുക്തം അദേഹത്തെ വിളിക്കുന്നത് വഴ്ത്തപെടുന്നവന്‍ എന്നാണ് ,കലിയുഗത്തില്‍ ഒരു മണല്‍ ദ്വീപില്‍ വിഷ്ണു ഭഗതിന്ടെയുമ്(ദൈവദാസന്‍ ) സുമതിയുടെയും (വിശ്വസ്ത ) മകനായി ജനിച്ചു ലോകത്തിനു വെളിച്ചം നല്കുന്നവനാണ് കല്‍ക്കി ,ഒട്ടകങ്ങളുടെ ലോകത്ത് നിന്നും ലോക വിമോച്ചകനായി പ്രത്യക്ഷ പെടുന്ന ആളാണ് അഥര്‍വ വേദത്തിലെ വഴ്തപെട്ടവന്‍ ,....
ക്രിസ്തുമത ഗ്രന്ഥങ്ങളില്‍
...സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാവട്ടെ അയാളുടെ വചനം സത്യമായി തീരുമ്പോള്‍ അയാളെ കര്‍ത്താവു അയച്ചതനെന്നറിയാം, (യെരെമ്യ )
ഇസ്രയേല്‍ലിയരുടെ അവസാന പ്രവാചകനായ യേശുവിനെക്കുറിച്ചും ലോകത്തിന്റെ അവസാന പ്രവാചകനെക്കുറിച്ചും യെഹൂദന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കപെട്ടിരുന്നു ,കടന്നു വന്ന ഓരോ പ്രവാചകനോട്ഉം യെഹൂദര്‍ ചോദിച്ചു ,നിങ്ങള്‍ ക്രിസ്തു ആണോ , ആ പ്രവാചകന്‍ ആണോ എന്ന് , ?
നീ ക്രിസ്തു൭ ആണോ? ഞാന്‍ ക്രിസ്തു അല്ല എന്നയാള്‍ ഏറ്റു പറഞ്ഞു ,അവര്‍ അയാളോട് ചോദിച്ചു എങ്കില്‍ നീ പിന്നെ ആരാണ് ഏലിയയോ ? അയാള്‍ പറഞ്ഞു അല്ല ,നീ ആ പ്രവാചകനാണോ ?അയാള്‍ മറുപടി പറഞ്ഞു അല്ല (യോഹന്നാന്‍ )
യേശു വിനു ശേഷവും യെഹൂദര്‍ ആ പ്രവാചകനെ കാത്തിരിക്കുക യായിരുന്നു ,വരാനിരിക്കുന്ന പ്രവാചകനെ ക്കുറിച്ച് യേശുവും പ്രവചിച്ചിരുന്നു .
ഞാന്‍ പോകുന്നില്ല എങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല .ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയക്കും
ഇവിടെ സഹായകന്‍ എന്നത് പെരിക്ലിടോസ് എന്ന പദമാണ് .അതിന്റെ അര്ത്ഥം സ്തുതിക്ക പെട്ടവന്‍ അഥവാ വഴ്ത പെട്ടവന്‍ എന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക /
ആരാണ് അവസാന ദൈവദൂതന്‍..?
ക്രിസ്താബ്ദം
570 നു ആമിനയുടെയും അബ്ദുള്ളയുടെയും പുത്രനായി മുഹമ്മദ് ജന്‌ിച്ചു.ആമിന എന്ന അറബി പദത്തിന്റെ അര്‍ഥം വിശ്വസ്ത എന്നും അബ്ദുള്ള എന്ന പദത്തിന്റെ അര്‍ഥം ദേവദാസന്‍ എന്ന്മണന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .അതായതു ആമിന എന്നാല്‍ സുമതി അബ്ദുള്ള എന്നാല്‍ ദേവദാസന്‍ ,അവസാന അവതാരമായ കല്‍ക്കിയുടെ മാതാപിതാക്കളുടെ പേരും ഇതു തന്നെ അല്ലെ ? കൂടാതെ മണല്‍ ദ്വീപില്‍ ആണ് കല്‍ക്കിയുടെ ജനനം എന്നാണു പ്രവചനം ,മുഹമ്മദു നബിയും അറേബ്യ എന്ന മണല്‍ ഭൂമിയില്‍ അല്ലെ ജനിച്ചത് ?വ്യാസമുനി ആവട്ടെ ആ പ്രവാചകന്റെ നാമം പോലും കൃത്യമായി പറഞ്ഞു മഹാമദ (മുഹമ്മദു ) എന്ന് .മുഹമ്മദ് എന്നാല്‍ വാഴ്തപെട്ടവന്‍ .അഥര്‍വ വേദത്തില്‍ പറഞ്ഞ ഒട്ടക ങ്ങളുടെ നാട്ടില്‍ നിന്നും വരുന്ന വഴ്ത പെട്ടവനും യേശു പറഞ്ഞ പെരിക്ലിടോസ് (സ്തുതി ക്കപെട്ട വനും) ഉം ഒരേ സമയം മുഹമ്മദ് നബിയില്‍ പൂര്‍ത്തീകരിക്കുന്നു .അതെ ...സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ (ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമാധാനം ) എന്ന് യെരെമ്യ ദീര്‍ഖ ദര്ശിയുടെ പ്രവചനവും എത്ര കൃത്യമാണ്
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html