
> ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്.
> നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം.
>എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ.
>യുക്തിദീശയോടും സദുപദേശം മുഖേനയും സന്മാര്‍ഗതിലെക്ക് ക്ഷണിക്കുക.
>ഭൂമിയിലെ ജന്തുക്കളും പക്ഷികളും നിങ്ങളെ പോലുള്ള സമൂഹങ്ങള്‍ ആണ്.
> കള്ളസാക്ഷി പറയരുത്.
> സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്.
> സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം.
> പരുഷമായി സംസാരിക്കരുത്.
> ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം.
> ഭൂമിയില്‍ വിനയത്തോടെ നടക്കണം.
> നടത്തത്തില്‍ അഹന്ത അരുത്.
> അഹങ്കാരം അരുത്.
> അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്.
> മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.
> മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.
> അതിഥികളെ സല്‍ക്കരിക്കണം.
> പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.
> അനാഥകളെ സംരക്ഷിക്കണം.
> ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്.
> വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം.
> ചെയത ഉപകാരം എടുത്ത് പറയരുത്.
> വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം.
> കരാര്‍ ലംഘിക്കരുത്.
> തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം.
> നന്മയില്‍ പരസ്പരം സഹകരിക്കണം.
> തിന്മയില്‍ സഹകരിക്കരുത്.
> നീതി പ്രവര്‍ത്തിക്കണം.
> വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം.
> ആരോടും അനീതി ചെയ്യരുത്.
> അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്.
> സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്
> വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്.
>സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്.
>പിശുക്ക് അരുത്.
>അന്യന്റ്റെ ധനം അന്യായമായി തിന്നരുത്.
>അനാഥകളുടെ ധനം അപഹരിക്കരുത്.
>ധനം ധൂര്‍ത്തടിക്കരുത്.
>ലഹരി ഉപയോഗിക്കരുത്.
>മദ്യം കഴിക്കരുത്.
>കൈക്കൂലി അരുത്.
>പലിശ അരുത്.
>വ്യഭിചാരത്തെ സമീപിക്കരുത്.
>കൊലപാതകം അരുത്.
>ചൂത് കളിക്കരുത്.
>മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം.
>ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം.
> തിന്നുക, കുടിക്കുക, അധികമാകരുത്.
>ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്.
>ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.
>ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്.
> മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം.
>നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്.
> ഉച്ചനീചത്വ ബോധം ഉണ്ടാകരുത്.
>ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍.
>കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം.
>ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്
>യുദ്ധ മര്യാദകള്‍ പലിക്കണം
>യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്.
>അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം)
>മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.
>പൌരോഹിത്യം പടില്ല
>സന്ന്യാസം അരുത്.
>നഗ്നത മറക്കണം
>ശുദ്ധി (വൃത്തി) സൂക്ഷിക്കണം
>കോപം അടക്കി നിര്‍ത്തണം
>സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്.
>രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്.
>മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം.
>മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം
>മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്.
>മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്.
>കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം.
>കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.
>ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.
>സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.
>മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം.
>സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.
>സ്ത്രീ ആയാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.
>കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം.
>ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്
>പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം.
>വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.
>ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.
>ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.
>മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.
>എല്ലാ പ്രവാചകരെയും അംഗീകരിക്കണം.
>സത്യത്തിലേക്ക് ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം.
>ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം.
>മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.
>ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.
>കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.
>അനാചാരങ്ങള്‍ക്കെതിരെ പോരാടണം.
>വര്‍ഗ്ഗീയത അരുത്.
>ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും.
>ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക.
>ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു.
>ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.
>രാജ്യസ്നേഹം ഈമാന്‍റെ(വിശ്വാസത്തിന്റെ) ഭാഗമാണ്.
>വൃത്തി ഈമാന്‍റെ അര്‍ദ്ധ ഭാഗമാണ്.
> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറിവിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യനാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി- പലിശ, വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.
> നിങ്ങള്‍ കഴിയുന്നതും വിവാഹമോചനം ചെയ്യരുത് . നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ്വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
>ഭ്രുണഹത്യയും ശിശുഹത്യയും നടത്തരുത്.
> അനാധക്കും അഗതിക്കും വഴിപോക്കനും അവരുടെ അവകാശങ്ങള്‍ നല്കുക
> മരിച്ചവരെ ചീത്ത പറയരുത്
>കറിയില്‍ അല്പം വെള്ളം ചേര്‍തിട്ടാനെങ്കിലും അയല്‍കാരനെ കരുതുക.
>ഭൂമി തരിശാക്കി ഇടരുത്.
>നാളെ അന്ത്യനാള്‍ ആണെങ്കിലും കയ്യിലുള്ള മരം നട്ടു പിടിപ്പിക്കുക.
>ഒരു മുസ്ലിം നടുപിടിപ്പിക്കുന്ന ചെടിയില്‍ നിന്നും ആര് ആഹരിചാലും (മോഷ്ടാവ് ആണെങ്കിലും)നട്ടയാള്‍ക്ക് പ്രതിഭലം ഉണ്ട്.
>ഒഴുകുന്ന നദിയുടെ തീരത്ത് ആണെങ്കിലും ജലം ദുര്‍വ്യയം ചെയ്യരുത് .
>കെട്ടി നില്ക്കുന്ന ജലത്തില്‍ മൂത്രമൊഴിക്കരുത്.
>മരങ്ങള്‍ അനാവശ്യമായി മുറിക്കരുത്.
>അക്രമം കണ്ടാല്‍ കൈ കൊണ്ടു തടയുക.
>പ്രതിരോധത്തിന് ആവശ്യമെന്കില്‍ ആയുധം എടുക്കാം
> യുദ്ധത്തില്‍ ,സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരേയും,മറ്റു മതങ്ങളിലെ പുരൊഹിതരെയുമ് ഉപദ്രവിക്കരുത്.
>നിരപരാധികള്‍ അക്രമത്തിന് അര്‍ഹരല്ല
>ഫലവൃക്ഷങ്ങള്‍ നശിപ്പിക്കരുത്.
>നാട്ടില്‍ കുഴപ്പം ഉണ്ടാക്കരുത്.
>ഒരു വിഭാഗത്തോടുള്ള അമര്‍ഷം അവരോട് അനീതി കാണിക്കുന്നതിന് കാരണമാവരുത്.
>മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം അരുത്.
>ജീവികളെ തീ കൊണ്ടു ശിക്ഷിക്കരുത്.
>നിരപരാധിയെ കൊന്നവനെ ഈ ലോകത്തെ മുഴുവന്‍ പേരെയും കൊന്നവന് തുല്യമായി കണക്കാക്കണം.
>ഒരു മനുഷ്യനെ രക്ഷിച്ചാല്‍ ഈ ലോകത്തെ മുഴുവന്‍ പേരെയും രക്ഷിച്ചതിന് തുല്യം.
>അമുസ്ലിമിനോട് നീതി പുലര്‍ത്തുക,നന്മ ചെയ്യുക .
>എല്ലാവര്‍കും നന്മ ചെയ്യുക
>ജീവ ജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അതിനും പുണ്യമുണ്ട്.
>ഒരാളെ കൂലിക്ക് വിളിച്ചാല്‍ ആദ്യം കൂലി അയാളെ അറിയിക്കുക.
>തൊഴിലാളിക്ക് വിയര്‍പ്പു ആറുന്നതിനു മുന്പ് കൂലി കൊടുക്കുക.
>കരാര്‍ ലന്ഖിക്കരുത്.
>ഭ്രിത്യന്റെ ജോലി ഭാരം കുറയ്ക്കുക.
>ഇസ്ലാമിക രാജ്യത്ത് അമുസ്ലിംകളെ അടിച്ചമര്തരുത്.
>അവരോട് കഴിവിന്നതീതമായ നികുതി ചുമത്തുകയോ മോശമായി പെരുമാറുകയോ അരുത്.
>സകാത്ത് ദാരിദ്ര്യന്റെ അവകാശമാണ്.ഔദാര്യമല്ല.
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html