2008, ഡിസംബർ 11, വ്യാഴാഴ്‌ച

ഏകം സത് വിപ്ര: ബഹു ധാവദന്തി

ഏകം സത് വിപ്ര: ബഹു ധാവദന്തി


'ഒട്ടകത്തിന്റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ,അതെങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് .ആകാശത്തേക്ക്,അതെങ്ങനെ ഉയര്‍തപെട്ടിരിക്കുന്നു എന്ന് .പര്‍വതങ്ങളിലേക്ക്,അവയെങ്ങനെ നാട്ടി നിര്തപെട്ടിരിക്കുന്നു എന്ന്.ഭൂമിയിലേക്ക്,അതെങ്ങനെ വിതാനിക്കപെട്ടിരിക്കുന്നു എന്ന്'.(ഗാശിയ )




അതെ ..........ഈ ലോകം തനിയെ ഉണ്ടായതല്ല.തീര്‍ച്ചയായും അതിനൊരു സംവിധായകന്‍ ഉണ്ടായിരിക്കും .സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളെ സൃഷ്ടിച്ചു അതില്‍ ജീവജാലങ്ങളെ നിറച്ചു അവക്കാവശ്യമായ സകല സംവിധാനങ്ങളും ഒരുക്കിയ പ്രപഞ്ച നാഥന്‍.ഈ ഒരു സത്യത്തെ നിരീശ്വര വാദികള്‍ ഒഴികെയുള്ള ലോകത്തെ ഭൂരിപക്ഷം ജനങ്ങളും ഒരു പോലെ അംഗീകരിക്കുന്നു.എന്നാല്‍ ഈ പ്രപഞ്ചനാഥന്‍ ആരാണ്? അത് ഏകദൈവമോ,അല്ലെങ്കില്‍ ബഹുദൈവങ്ങളോ ? തുടങ്ങിയ സംശയങ്ങള്‍ പലരുടെയും മനസ്സില്‍ ഉണ്ടാകും .എന്നാല്‍ അതിനെ പറ്റി ആരും അത്ര ഗൌരവമായി ചിന്തിക്കാറില്ല എന്നതും സത്യമാണ്.മറിച്ചു അവന്‍ അല്ലെങ്കില്‍ അവള്‍ വളര്‍ന്ന പശ്ചാത്തലവും മാതാപിതാക്കള്‍ ഏത് വിശ്വാസക്കാരായിരിക്കും എന്നതിനെയും മാത്രം അടിസ്ഥാനമാക്കി ആയിരിക്കും ഈ ദൈവവിശ്വാസികളുടെയും വിശ്വാസ ജീവിതം രൂപപെടുന്നത്.
ഇന്നു ഈ ലോകത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ ജൂതമതം ,ക്രിസ്തുമതം,ഹിന്ദുമതം ,ഇസ്ലാംമതം തുടങ്ങി അനേകം മതങ്ങളും ദര്‍ശനങ്ങളും ഇസങ്ങളും ഉള്ളതായി കാണാം.എന്നാല്‍ സ്വന്തം മതത്തില്‍ അന്ധമായി വിശ്വസിച്ചു കൊണ്ടു ജീവിക്കുക എന്നല്ലാതെ മറ്റു മതങ്ങളെ കുറിച്ചു പഠിക്കാനോ ,അല്ലെങ്കില്‍ സ്വന്തം മതത്തെ കുറിച്ചെങ്കിലും കുറച്ചു അറിവോ ഗ്രഹ്യമൊ നേടാന്‍ നാമാരും ശ്രമിക്കാറില്ല എന്നതാണ് സത്യം .ചുരുക്കി പറഞ്ഞാല്‍ ദൈവവിശ്വാസികള്‍ എന്ന് മേനി നടിക്കുകയും അതെ സമയം നമ്മെ സൃഷ്‌ടിച്ച ,നമ്മെ പരിപാലിക്കുന്ന,ഒരു വേള നമ്മെ സംഹരിക്കാന്‍ ശേഷിയുള്ള ആ ഈശ്വരനെ കുറിച്ചു ഒന്നും അറിയാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നന്ദി കെട്ടവര്‍ ആണ് നാം എന്ന് അര്‍ഥം ..ഇന്നു ലോകത്ത് നിലവിലുള്ള മതങ്ങള്‍ പൊതുവെ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ ഏകോപിക്കുകയും,എന്നാല്‍ ആശയതലത്തില്‍ ഖോരമായ സന്ഖട്ടനങ്ങളില്‍ എര്പെടുന്നതായും കാണാം.ഇതെങ്ങനെ സംഭവിച്ചു ? ഇതിന് കാരണക്കാര്‍ ആര് എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്.എന്നാല്‍ അതിലേക്കു പോകുന്നതിനു മുന്പായി ഇതേ മതവിശ്വാസികള്‍ തന്നെ ചില കാര്യങ്ങളില്‍,ചില ആശയങ്ങളില്‍ ഐക്യ പെടുന്നതായും കാണാം.ഏകദൈവവിശ്വാസം,മരണാനന്തരവിശ്വാസം,അന്ത്യ പ്രവാചകനെകുറിച്ചുള്ള പ്രവചനം തുടങ്ങിയവയാനത്.(അവസാനം സൂചിപിച്ച രണ്ടു കാര്യങ്ങളെ കുറിച്ചുള്ള ചെറിയ വിശദീകരണം ഈ ബ്ലോഗില്‍ തന്നെ ഉണ്ട്.)


ഏകദൈവം -ഹൈന്ദവ ദര്‍ശനത്തില്‍ ‍...

നാമിന്നു കാണുന്ന ഹിന്ദുമത വിശ്വാസികള്‍ പൊതുവെ ബഹുദൈവ വിശ്വാസികളും വിഗ്രഹ ആരാധകരും ആയാണ് കാണപെടുന്നത്‌.ഹിന്ദുധര്‍മത്തിന്റെ അടിസ്ഥാന മാനദാന്ടങ്ങലായ സ്രുതികളിലും സ്മ്രിതികളിലും പെട്ട ഗ്രന്ഥങ്ങള്‍ ആ ആശയത്തെ പ്രോത്സാഹിപിക്കുന്നവയാണ് എങ്കില്‍ കൂടി അതില്‍ ഏകദൈവ ആദശത്തെ ശക്തമായി പ്രബോധനം ചെയ്യുന്നുമുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഹൈന്ദവ ഗ്രന്ഥങ്ങള്‍ തന്നെ പറയട്ടെ.....

'അന്തം തമ:പ്രവിശന്തിയെ സംഭൂദി മുപാസതെ തതോ ഭൂയ ഇവ ദ തമോ യ ഉ സംഭൂത്യാം രത:(നശ്വരങ്ങളായ ദേവ,പിതൃ മാനവാദികളെ ഉപാസിക്കുന്നവര്‍ അന്ജാനമാകുന്ന ഖോര അന്ധകാരത്തില്‍ പതിക്കുന്നു.അവിനാശിയായ പരമാത്മാവിനെകുറിച്ചു മിഥ്യാഭിമാനതോട് കൂടി ഇരിക്കുന്നവനും ഖോര അന്ധകാരത്തില്‍ തന്നെ പതിക്കുന്നു. ....ഇശാ വസ്യോപനിശത്ത് )

ഹിരണ്യ ഗര്‍ഭ :സമവര്‍ത്ത താഗ്രെ ഭൂതസ്യ ജാത :പരിതെക ആസിത് സദാ ധാര പ്രിധ്വീം ധ്യാമു തെമാം കസ്മെഇ ദാവായ ഹവിഷ വിധേമ

(ആദിയില്‍ ഹിരണ്യഗര്ഭന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി . അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും അതതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വചരാചരങ്ങളും ഉണ്ടായത്.ലോകം മുഴുവന്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുന്നു, അതിനാല്‍ അവന്നു മാത്രം ഹവിസ്സര്‍പ്പ്‌ിക്കുക....ഋഗ്ഗ്വേതം -10;121;1)

അപാണി പാഅദൊ ജവാണോ ഗ്രിഹീതാപശത്യ ചക്ഷു:സ ശ്രിണോ ത്യ കര്‍ണ്ണ:സവേതി വേദ്യം ന ച തസ്യസ്തി വെതാ തമാഹുര ഗ്ര്യം പുരുഷം മഹാന്തം

(ആ പരമാത്മാവ്‌ കര,ചരണ രഹിതനാനെന്കിലുമ് സമസ്ത വസ്തുക്കളേയും ഗ്രഹികുന്നവനുമ് അതിവേഗം സര്‍വത്ര ഗമിക്കുന്നവനും കണ്ണുകള്‍ കൂടാതെ കാണുന്നവനും കാതുകള്‍ കൂടാതെ കേള്‍ക്കുന്നവനും ആകുന്നു.അവന്‍ അറിയേണ്ടതായിട്ടുള്ളത് എല്ലാം അറിയുന്നു.എന്നാല്‍ അവനെ അറിയുന്നവനായിട്ടു ആരുമില്ല ,ജ്ഞാനികള്‍ അവനെ മഹാനെന്നും ആദിപുരുഷനെന്നും പറയുന്നു.....ശ്വേതശതരോപനിശത്ത് -3;19)

ന തസ്യ കാര്യം കരണം ച വിദ്യതേ ന തസ്യ സമസ്ചാഭയദിക ശ് ച ദ്രിശ്യതെപരാസ്യ ശക്തിര്‍ വിവിധിവ ശ്ര്യാതെ സ്വാ ഭാവികീ ഞാന ബല ക്രിയാച്ച .

(ആ പരഭഹ്മതിനു ജീവികളെ പോലെ ശരീരവും ഇന്ദ്രിയവും ഇല്ല.അവന്നു വലുതോ സദൃശ്യമോ ആയിട്ട് മറ്റാരും തന്നെയില്ല.അവന്‍റെ ശക്തിവിശേഷങ്ങള്‍ പല വിധത്തില്‍ പ്രഖോഷിക്കപെടുന്നു.......ശേത ശതോപനിശത്ത് -6;4)

ന തസ്യ കശ്ചിത് പതിര്‍ അസ്ഥി ലോകേ ന ചെഷിത നൈവ ച തസ്യ ലിന്ഗം ന കാരണം കാരണാധി പാധിപോ ന ചാസ്യ കശ്ചിത് ഞാനിതാ ന ചാധിപ:

(അവന് തുല്യമായി ലോകതാരുമില്ല.അവിടുത്തോട്‌ കല്പിക്കാന്‍ ആരുമില്ല .അവിടുത്തേക്ക്‌ ദ്രിശ്യമായ അടയാളവുമില്ല. സര്‍വതിന്റെയും കാരണകര്‍ത്താവായ അവന് കാരണക്കാരായി ആരുമില്ല .അവിടുത്തേക്ക്‌ ജനയിതാവോ അധിപതിയോ ആയി ആരുമില്ല ......ശേത ശതോപനിശത്ത് -6;5)

ആശരീരം ശരീരെശ്വ്ന വസ്തെശ്യ വസ്തിതം ................

ആ പരമാത്മാവ്‌ സര്‍വ്വ വ്യാപിയും അസ്ഥിരനും ശരീരമുണ്ടങ്കിലും വിദേഹനും അചന്ച്ചലനും മഹാനും ആകുന്നു.,,,,,കടോപനിശത്ത് 1;2;22;23)


ഇനിയും ഏകദൈവത്തെ സൂചിപ്പിക്കുന്ന ധാരാളം വാക്യങ്ങള്‍ ഉപനഷതുകളിലും വേദങ്ങളിലും ഉള്ളതായി നമുക്കു കാണാന്‍ സാധിക്കും. ഇതില്‍ നിന്നും ആദ്യകാലത്തു ഉണ്ടായിരുന്ന ഏക ദൈവവിശ്വാസത്തെ സവര്‍ണ-പൌരോഹിത്യം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ മാറ്റതിരുത്തലുകള്‍ വരുത്തിയതാണെന്നു അനുമാനിക്കാവുന്നതാണ്.ഏകദൈവത്തെ സൂചിപ്‌ിക്കുന്ന വചനങ്ങളും ബഹുദൈവാരാധനക്ക് പ്രോത്സാഹനം നല്കുന്ന വചനങ്ങളും തമ്മില്‍ ഇടകലര്‍ന്ന് വ്യരുധ്യവസ്ത ഉണ്ടാകാന്‍ കാരണം തേടി കൂടുതല്‍ നാം അലയെണ്ടതില്ല എന്നര്‍ഥം ....
ഈ ഗ്രന്ഥങ്ങളെല്ലാം ആ ഏക ദൈവത്തെ സൂചിപിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ വ്യത്യസ്തമാണ്.ഹിരണ്യ ഗര്ഭന്‍,പരമാത്മാവ്‌,പരബ്രഹ്മം,ആദിപുരുഷന്‍ തുടങ്ങിയ പദങ്ങള്‍ ഏതാനും ഉദാഹരണങ്ങളാണ്.

ഏകദൈവം-ക്രിസ്തുമതത്തില്‍


‍ഇന്നു നാം കാണുന്ന ക്രിസ്തുമത വിശ്വാസികള്‍ പൊതുവെ ഏകദൈവ വിശ്വാസികാലാനെന്നു പറയുമ്പോള്‍ തന്നെ ആ ഏകദൈവം മൂന്ന് ആളത്വങ്ങളില്‍ അഥവാ പിതാവ്,പുത്രന്‍ ,പരിശുദ്ധ ആത്മാവ് (trinity)എന്നീ തലങ്ങളില്‍ സ്ഥിതി ചെയ്യുന്നുവെന്നു വിശ്വസിക്കുന്നവരാണ്.അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കും മുന്‍പ് ഏകദൈവത്തിന്റെ വിഷയത്തില്‍ ബൈബിള്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാം.....

ബൈബിള്‍ പഴയ നിയമത്തില്‍ .....

കര്‍ത്താവ്‌ പറഞ്ഞു ;ഞാനാണ് സര്‍വ ശക്തനായ ദൈവം .നീ എന്‍റെ മുന്‍പാകെ നടക്കുക.(ഉല്പത്തി 17;1 )


കര്‍ത്താവിനെ സ്തുതിക്കുക ആകാശത്തില്‍ നിന്നു കര്‍ത്താവിനെ സ്തുതിക്കുക ഉന്നതങ്ങളില്‍ അവനെ സ്തുതിക്കുക കര്‍ത്താവിന്റെ സകല മാലാഖമാരെ അവനെ സ്തുതികുക കര്‍ത്താവിന്റെ സര്‍വ്വ സൈന്യങ്ങളെ ,അവനെ സ്തുതിക്കുക സൂര്യ ചന്ദ്രന്മാരെ അവനെ സ്തുതിക്കുക ,മിന്നി തിളങ്ങുന്ന സര്‍വ്വ നക്ഷത്രങ്ങളെ അവനെ സ്തുതിക്കുകഅത്യുന്നതമായ ആകാശമേ ,അവനെ സ്തുതിക്കുക ആകാശത്തിനു മുകളിലുള്ള ജല രാശിയെ അവനെ സ്തുതിക്കുക അവ കര്‍ത്താവിന്റെ തിരുനാമത്തെ സ്തുതിക്കട്ടെ കാരണം ,അവന്‍ കല്പിച്ച്;അവ സൃഷ്ടിക്ക പെട്ട് അവന്‍ അവയെ ശാശ്വതമായി സ്ഥാപിച്ചുഅവയ്ക്ക് മറികടന്ന് കൂടാത്ത അതിരുകളും കല്പിച്ചു(സന്കീര്‍ത്തനങ്ങള്‍ -148;1-6)
ബൈബിള്‍ പുതിയ നിയമത്തില്‍ ..............,,,,,

അല്ലയോ ഇസ്രായെലെ കേള്‍ക്കൂ ;നമ്മുടെ ദൈവമായ കര്‍ത്താവാകുന്നു ഏക കര്‍ത്താവ്‌.നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കുക.(മാര്‍കോസ് -12;29;30)

ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശു കൃസ്തുവിനെയും അറിയുക എന്നതാണ് നിത്യ ജീവന്‍.നീ എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കി ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വീകരിച്ചു ..(യോഹന്നാന്‍ -17;3;4)

ഏകദൈവത്തെ സൂചിപിക്കാന്‍ ബൈബിള്‍ പുസ്തകങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതു യഹോവ,യാഹ്,അഡോനായി,എല്‍, എലോഹിം,എല്യോന്‍,എല്‍ ശധായി തുടങ്ങിയ പദങ്ങളാണ്.എന്നാല്‍ യേശു ആ ദൈവത്തെ സംബോധന ചെയ്ത പദം എലൊഹി എന്നായിരിക്കും എന്നാണു ബൈബിള്‍ പണ്ഡിതരുടെ പക്ഷം.
ഏകദൈവം - ഇസ്ലാമില്‍

ഇസ്ലാം ആ ശ്രഷ്ടാവി‌നെ സംബോധന ചെയ്യുന്നത് അല്ലാഹു എന്നാണു.പലരും പറയാറുണ്ട് ഹിന്ദുവിന്റെ ദൈവം ,ക്രിസ്ത്യാനികളുടെ കര്‍ത്താവ്‌ ,മുസ്ലിമിന്റെ അല്ലാഹു എന്ന്.എന്നാല്‍ അത് എത്രത്തോളം വിഡ്ഢിതരമാനെന്നു അവര്‍ അറിയുന്നില്ല എന്നതാണ് സത്യം.അല്ലാഹു എന്നത് കേവലം ഒരു ഗോത്രത്തിന്റെയോ മതത്തിന്റെയോ,ഒരു പ്രത്യേക സമൂഹത്തിന്റെയോ ദൈവം എന്ന നിലക്കല്ല ഖുര്‍ആന്‍ പരിചയപെടുതുന്നത്.മറിച്ചു ഈ ലോകത്തെയും സൃഷ്ടികളേയും സൃഷ്ടിച്ച,അവയെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരുവേള അവയെ നശിപിക്കാന്‍ കഴിവുള്ള,ജനിക്കാത്ത,മരിക്കാത്ത,തിന്നാത്ത,കുടിക്കാത്ത.ആണോ പെണ്ണോ അല്ലാത്ത ,ഭാര്യയോ സന്താനങ്ങളോ ഇല്ലാത്ത ,മറവിയോ ഉറക്കമോ ഇല്ലാത്ത സര്‍വ്വ ശക്തികളും സര്‍വ കഴിവുകളും ഉള്ള എന്നാല്‍ സൃഷ്ടികളുടെ കഴിവ് കെടുകലോന്നും ഇല്ലാത്ത പടച്ച തമ്പുരാന്‍ എന്ന നിലക്കാണ്.അതെ അല്ലാഹു എന്നാല്‍ 'ആരാധനകല്‍കെല്ലാം അര്‍ഹനായ യഥാര്‍ഥ സൃഷ്ടാവ് ' എന്നര്‍ഥം അത്കൊണ്ടു തന്നെയാണ് അറബി നാടുകളിലെ പൌരന്മാരായ പല യഹൂദ-ക്രിസ്തവ പുരോഹിതന്‍മാരുടെ പേരുകള്‍ അബ്ദുള്ള എന്നായത്.അബ്ദുള്ള എന്നാല്‍ ദൈവദാസന്‍ എന്നര്‍ഥം.
ഇസ്ലാം എന്നാല്‍....

പലരും കരുതുന്നത് പോലെ മുഹമ്മദ് നബി (സ) ഇസ്ലാമിലെ ആദ്യത്തെ പ്രവാചകനല്ല.മറിച്ച് ലക്ഷകണക്കിന് വരുന്ന പ്രവാചക പരമ്പരയിലെ അന്ത്യ പ്രവാചകനാണ്‌ .പ്രപഞ്ച സൃഷ്ടാവ് നന്മയെ പ്രബോധനം ചെയ്യുന്നതിനും തിന്മയെ തടയുന്നതിനുമായി ഈ ലോകത്തെ മനുഷ്യര്‍ക്കിടയിലേക്ക് പല കാലഖടങ്ങളിലായി വ്യത്യസ്ത സമൂഹങ്ങളിലേക്ക് ആയിരകണക്കിന് പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.അതിന് ഏതാനും ഉദാഹരണങ്ങളാണ് മൂസ (മോശെ),ഈസ(യേശു) തുടങ്ങിയ പ്രവാചകന്മാര്‍(അ.വ).പ്രവാചകന്മാരില്‍ പലരും നമ്മുടെ ഭാരതത്തിലും നിയോഗിക്കപെട്ടിട്ടുണ്ടാകാം,ഭാരതത്തില്‍ മുന്കഴിഞ്ഞു പോയിട്ടുള്ള പല ഋഷിവര്യന്മാരും,ആചാര്യന്മാരും,ശ്രീരാമനും ,ശ്രീകൃഷ്ണനും ഉള്‍പെടെയുള്ള അവതാര പുരുഷന്മാരില്‍ പലരും ഒരു പക്ഷെ പ്രവാചകന്മാര്‍ ആയിരുന്നിരിക്കാം,എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവം അവര്‍ ആരോക്കെയായിരുന്നുവെന്നു പറയുവാന്‍ നമ്മെ അനുവദിക്കുന്നില്ല.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്.(നഹ്ല്‍ 36)

ഒരു താകീതുകാരന്‍ കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല (ഫാത്വിര്‍ 24 )

ഏകനായ സൃഷ്ടാവിനെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂ എന്നും അവനോടു മാത്രമെ പ്രാര്‍ഥിക്കാന്‍ പാടുള്ളുവെന്നും നന്മ ചെയ്യണമെന്നും തിന്മയെ ഉപേക്ഷിക്കണമെന്നും ആ പ്രവാചകന്മാരെല്ലാം സമൂഹത്തോട് ആവശ്യപെട്ടു.അവരില്‍ പലര്ക്കും ദൈവിക ഗ്രന്ഥങ്ങളും നല്കപെട്ടു .ആ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത കാര്യങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം.
>ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക.

>കല്ലോ,മണ്ണോ, പ്രവാചകനോ ആരാധന അര്‍ഹിക്കുന്നില്ല

> അവനെ മാത്രം അനുസരിക്കുക

>അവന്‍ നന്മ എന്ന് പറഞ്ഞതിനെ പ്രാവര്‍ത്തികമാക്കുക

>അവന്‍ തിന്മ എന്ന് പറഞ്ഞതിനെ ഉപേക്ഷിക്കുക

>മരണത്തോടെ ഈ ജീവിതം അവസാനിക്കുന്നില്ല

>മരണത്തിനു ശേഷം അനശ്വരമായ ഒരു ജീവിതം തുടങ്ങുന്നു

>ആ ജീവിതത്തില്‍ വച്ചു നന്മ-തിന്മകല്കുള്ള പ്രതിഫലം സ്രഷ്ടാവ് നമുക്കു നല്കും

ഇതെല്ലാം പ്രബോധനം ചെയ്ത പ്രവാചകന്മാരുടെ കാലശേഷം വന്ന പുരോഹിതന്മാരും ചൂഷകരും ആ തത്വങ്ങളെ കാറ്റില്‍ പറത്തി അവരുടേതായ ചില ആശയങ്ങള്‍ തിരുകി കയറ്റി ആ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത മതത്തെ വികലമാക്കി.ദൈവിക ഗ്രന്ഥങ്ങളില്‍ മാറ്റ തിരുത്തലുകള്‍ വരുത്തി സത്യമേത് മിധ്യയെത് ?,ധര്‍മ്മമേത് അധര്‍മ്മമേത് ?എന്ന് തിരിച്ചറിയാന്‍ കഴിയാതാക്കി.സ്രഷ്ടാവിനെ അല്ലാതെ ആരാധിക്കാന്‍ പാടില്ലെന്ന പ്രവാചകന്മാരുടെ കല്പനകള്‍ ധിക്കരിച്ചു കൊണ്ടു ചിലര്‍ ആ പ്രവാചകന്മാരെ തന്നെ ആരാധിച്ചു തുടങ്ങി.ഇങ്ങനെയുള്ള ആ സമൂഹങ്ങളെ നേര്‍വഴിക്കു നയിക്കുവാന്‍ അന്ത്യപ്രവാചകനെ സൃഷ്ടാവ് ഈ ലോകത്തേക്ക് നിയോഗിച്ചു.മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെ ബാധ്യതകള്‍ ആ സമൂഹത്തോട് മാത്രമായിരുന്നുവെങ്കില്‍ അന്ത്യപ്രവാചകന്റെ ദൌത്യം ഭൂമിയിലെ അവസാന മനുഷ്യന്‍ വരെയാണ് ,ആ അവസാന മനുഷ്യന്‍ വരെയുള്ളവര്‍ക്ക് ആ പ്രവാചകനെയും മാറ്റതിരുത്തലുകള്‍ക്ക് വിധേയമായിട്ടില്ലാത്ത അവസാന ദൈവിക ഗ്രന്ഥമായ ഖുര്‍ആനെയും അനുധാവനം ചെയ്യല്‍ നിര്‍ബന്ധവുമാണ്.


അതെ...... ഇസ്ലാം ഈ ലോകത്തുള്ള സകല മനുഷ്യരോടും ആവശ്യപെടുന്നത് ഇത്രമാത്രം ..യഥാര്‍ഥ സൃഷ്ടാവിലേക്ക് മടങ്ങുക,അന്ത്യപ്രവാചകനെ അനുസരിക്കുക,.മാറ്റതിരുത്തലുകള്‍ക്ക് വിധേയമായിട്ടി‌ല്ലാത്ത സ്വന്തം മതത്തിലേക്കും ഗ്രന്ധങ്ങളിലെക്കും മടങ്ങുക........
ഖുര്‍ആന്‍ പറയുന്നു.....

ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും തകരാര്‍ ആകുമായിരുന്നു.അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു ,അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു.(അന്ബിയാഉ ;22)

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരുദൈവവും ഉണ്ടായിട്ടുമില്ല,അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയ്കളയുകയും ,അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു.അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍ .(മുഅമിനൂന്‍ ;91)

********************************************************

ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...

മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html

അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html

‍ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html

5 അഭിപ്രായങ്ങൾ:

  1. ഇസ്ലാമിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്കായി കേരളതിലെ പ്രമുഖ പ്രബോധക സന്ഖടനകളുടെ സിദ്ധീകരിക്കാന്‍ താല്പര്യമുണ്ട്. സന്ഖടനകളുടെ അഡ്രസ് & വെബ് അഡ്രസ് കൈവശമുള്ളവര്‍ അത് തന്നു സഹായിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു....,..
    അന്‍സാര്‍ തേവലക്കര
    സൗദിഅറേബ്യ

    മറുപടിഇല്ലാതാക്കൂ
  2. keralathil nalla nilakku islamika prabhodhanam nadathunna oru wing aanu KERALA ISLAMIC MISSION,kozhikkodu-1.nalla resultum undu .details nu adress search chaithal mathi.

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിശ്വാസി ആരാണ് ? ഏവര്‍ക്കും ഇഷ്ടം തോന്നുന്നതും ഏവരും അംഗീകരിക്കുന്നതും ഏതു മതം ആണ് ? ഈശ്വര മതം!
    ഈശ്വരനെ വഴിപോലെ അറിഞ്ഞു ആരാധിക്കുവാന്‍ ഉള്ള ഗുണങ്ങള്‍ ആണ് മേല്‍ കണ്ടത്. ഇഷ്ടപ്പെട്ടു. ദൈവീക ഗുണം സ്വാതികം ആണ്.
    പ്രവാചകരും ഋഷികളും മുനികളും എന്നുവേണ്ട സര്‍വ്വ ജീവന്‍ മുക്തരും യുഗ യുഗമായ്‌ ആരാധിക്കുന്നത് ഈ ആത്മ ദേവനെ ആണ്.
    ആത്മീയമായ ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. എല്ലാപേര്‍ക്കും റമദാന്‍ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. The name of Allah is Jehovah which is mentioned around 7000 times in the Bible. Muhamad along with the socalled Jews and christians removed the name of Allah. Allah means God. Jehovah is the personal name of Allah revealed to Moses. Study with Jehovah's Witnesses for more. JW.ORG

      ഇല്ലാതാക്കൂ