2008, നവംബർ 21, വെള്ളിയാഴ്‌ച

മരണാനന്തര ജീവിതം


മരണാനന്തര ജീവിതം


രണം ....ലോകത്തില്‍ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഏക സത്യം.ഇന്നല്ലെന്കില്‍ നാളെ ആ സത്യം ഏതു കോട്ട കൊത്തളങ്ങളില്‍ ചെന്നോളിച്ചാലും നമ്മെ തേടി വരിക തന്നെ ചെയ്യും. എന്നാല്‍ മരണാനന്തര ജീവിതം .... സത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ? ...........ഇല്ല എന്നനുതരമെങ്കില്‍ നാം നന്മ ചെയ്യണമെന്നും തിന്മ ഉപേക്ഷിക്കണമെന്നും പറയുന്നതില്‍ എന്ത് അര്‍ഥ മാണുള്ളത്‌ .പൊതുവെ സമൂഹം തിന്മ എന്ന് വിലയിരുതാറുള്ള മദ്യപാനം,വ്യഭിചാരം ,അന്യന്‍റെ സമ്പത്ത് കൊള്ളയടിക്കല്‍ ,പിടിച്ചു പറി,കൊലപാതകം ,തുടങ്ങിയവ ചെയ്യുന്നതില്‍ എന്താണ് കുഴപ്പം . അത് പോലെ നന്മകള്‍ എന്ന് സമൂഹം പൊതുവെ വിലയിരുതാറുള്ള കാര്യങ്ങള്‍ ചെയ്താല്‍ നമുക്കെന്താണ് ലാഭം ?തിന്മകള്‍ മാത്രം ചെയ്യുന്ന ഒരാളോടു അത് ചെയ്യരുതെന്നും നന്മ ചെയ്യണമെന്നും പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടി ഒരു പക്ഷെ നന്മ ചെയ്യുന്നത് കൊണ്ടു എനിക്കെന്തു ലാഭം ,തിന്മ ചെയ്താല്‍ എനിക്കെന്തു നഷ്ടം എന്നായിരിക്കും .നമുക്കറിയാം സമൂഹത്തില്‍ നന്മ ചെയ്ത പലര്‍ക്കും അതേ സമൂഹം പകരം നല്‍കിയിട്ടുള്ളത് പലപ്പോഴും കല്ലേറും മുല്‍കിരീടവുമാണ് .അതേ സമയം ലോകത്തെ കാല്‍ കീഴിലാക്കി അടക്കി ഭരിച്ച ,ലക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ പല ഏകാധിപതികളും സുഖ ശീതളിമയില്‍ , പട്ടുമെത്തയില്‍ കിടന്നു അന്ത്യ ശ്വാസം വലിച്ചതായും നാം കാണുന്നു .അല്ലെങ്കില്‍ അവരെ ശിക്ഷിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെന്കില്‍ തന്നെ അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുവാന്‍ ഈ ലോകത്തെ ഏതെങ്കിലും നിയമങ്ങള്‍ക്കു സാധിക്കുമയിരുന്നോ .നമുക്കറിയാം ഒരാളെ കൊന്നവന് നമുക്കു നല്കാന്‍ സാധിക്കുന്ന ഏ റ്റവും വലിയ ശിക്ഷ മരണമാണ് .എന്നാല്‍ ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നവനോ...? അവിടെയാണ് മരണനന്‍തര രക്ഷ, ശിക്ഷകള്‍ പ്രസക്തമാവുന്നത് ഒരു കൂട്ടം അക്രമികല്‍ സ്വന്തം ഭാര്യയെ ക്രുരമായി ബലാല്‍സംകത്തിനു വിധേയയാക്കുകയും രാജ്യത്തെ നീതിന്യായ വ്യവസ്ഥികള്‍ക്ക് ഒന്നും തന്നെ അവരെ ശിക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കടുത്ത ഒരു യുക്തി വാദി പോലും ആഗ്രഹിച്ചു പോവും ഈ അക്രമികളെ നരകത്തിലിട്ടു കരിക്കുന്ന ഒരു ഈശ്വരന്‍ ഉണ്ടായിരുന്നെന്കില്‍ എന്ന് ....അതെ, മനുഷ്യ മനസ്സിന്‍റെ തേട്ടം കൂടിയാണ് മരണാന്തര ജിവിതം .എന്നാല്‍ അത്തരം ഒരു ജീവിതം ഉണ്ടെന്നു എന്താണ് ഉറപ്പു ..കയ്യെത്തും ദൂരത്തു നമുക്കു കിട്ടുന്ന സുഖ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു അഥവാ തിന്നുക. കുടിക്കുക, രമിക്കുക എന്ന ആധുനിക തത്വ ശാസ്ത്രത്തെ ഉപേക്ഷിച്ചു കൊണ്ടു ജീവിച്ചാല്‍ നാം അവസാനം വിഡ്ഢികളായി തീരില്ലേ എന്നും മറ്റുമുള്ള ചോദ്യം പ്രസക്തമാണ്.ആദ്യം അങ്ങനെ ഒരു ജീവിതം ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത് ,പക്ഷെ അതുനുള്ള മാര്‍ഗമെന്താണ് .?ഇതു വരെ ജീവന്‍ അല്ലെങ്കില്‍ മരണം എന്ന പ്രതിഭാസത്തെ ക്കുറിച്ച് പോലും നിര്‍വചനം നല്കാന്‍ സാധിക്കാത്ത ആധുനിക ശാസ്ത്രത്തിനു നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്‌ ,പിന്നെ എന്താണ് ഒരു മാര്‍ഗ്ഗം ..തീര്‍ച്ചയായും അങ്ങനെ ഒരു ലോകമുന്ടെന്കില്‍ അതിനെ നിയന്ത്രിക്കുന്ന ആള്‍ തന്നെയാണ് അത് നമുക്കു അറിയിച്ചു തരേണ്ടത്‌ .അതെ ലോക രക്ഷിതാവ് അങ്ങനെ വല്ലതും നമ്മെ അറിയിച്ചു തന്നിട്ടുണ്ടോ..?അന്വേഷിക്കല്‍ നമ്മുടെ ബാധ്യതയാണ്‌ ...നാം പരിശോധിക്കുമ്പോള്‍ ലോകത്ത് നിലനില്ക്കുന്ന മിക്ക മതങ്ങളും മരണത്തെയും മരണന്തര ജീവിതത്തെയും കുറിച്ചുള്ള കാര്യങ്ങളില്‍ ഐക്യപ്പെടുന്നതായി കാണാം.മിക്ക മതങ്ങളുടെയും പൊതുവായ ആ തത്വത്തെ ഇങ്ങനെ സംക്ഷേപിക്കാം .മനുഷ്യന്‍ മരിച്ചുകഴിയുമ്പോള്‍ സത്യത്തില്‍ അവന്റെ അസ്തിത്വം അവസാനിക്കുന്നില്ല. മറിച്ചു ശ്വാശ്വതമായ പരലോകത്തേക്കു അവന്‍ കടക്കുകയാണ് .അവിടെ വച്ചു സര്‍വേശ്വരന്‍ അവന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷയും നന്മകള്‍ക്ക് ന്യായമായ പ്രതിഫലവും നല്കും .


പരലോകം -ഹൈന്ദവ ദര്‍ശനങ്ങളില്‍


ഹൈന്ദവ ഗ്രന്ഥങ്ങള്‍ ഇതിനെക്കുറിച്ച്‌ പറയുന്നതു കാണുക .


അസുര്യ നാമ തേ ലോകാ അന്ധേന താമസ വൃത: താം സ്തെ പ്രേത്യാഭി ഗച്ചന്ധയെ കേ ചത്ത മഹനോ ജന :


(സുര്യ രഹിതമായ ആ ലോകങ്ങള്‍ അഞ്ജന അന്ധകാര സമാവൃതങ്ങള്‍ ആകുന്നു .ആത്മ ഖതികല്‍ അതായതു ഇശ്വരനെ സ്മരിക്കാതെ വിഷയ ആസക്തരായി ക്കഴിയുന്നവര്‍ വീണ്ടും ദുഃഖ ഭൂയിഷ്ടങ്ങളായ ആ ലോകങ്ങളെ പ്രാപിക്കുന്നു. -ഈശോ വസ്യോപനിശത്തു )


മറ്റൊരു ഗ്രന്ഥം പറയുന്നതു കാണുക


സ്വര്‍ഗ്ഗെ ലോകേ ന ഭയം കിന്ജനാസ്തിന തത്രത്വം ന ജരയ ബി ഭേതി ഉഭേ ,തീര്‍ത്വാ ശനയൊ പിപസേശോകതിഗോ മൊദതെ സ്വര്‍ഗ്ഗ ലോകേ


(സ്വര്‍ഗ്ഗലോകത്ത് അല്പം പോലും ഭയമില്ല .അവിടെ തീയുമില്ല .ജരാനരയാല്‍ ആര്‍ക്കും ഭയവുമില്ല.അവിടെ വസിക്കുന്നവര്‍ ക്ശുത് പിപ സദികള്‍ക്കും ശോകതികള്‍ക്കും അതീതരായി സകലവിധ ആനന്ദവും അനുഭവിക്കുന്നു, -കടോ പനിശത്ത് )


അന്ധം തമ :പ്ര വിഷന്തിയെ ..സംഭൂതി മുപാസതെ തതോ ഭൂയ ഇവ തേ തമോ യ ഉ സംഭൂദ്യം രത :


(നശ്വരങ്ങളായ ദേവ പിത്ര് മാനവ ആദികളെ ഉപസിക്കുന്നവര്‍ അഞ്ജന മാകുന്ന ഖോര അന്ധകാരത്തില്‍ പതിക്കുന്നു .അവിനാശി യായ പരമാത്മാവിനെ കുറിച്ചു മിത്യാഭി മാനത്തോട് കൂടി ഇരിക്കുന്നവനും ഖോരന്ധകരത്തില്‍ തന്നെ പതിക്കുന്നു .- ഈശ വസ്യോപനിശത് )


പരലോകം -ക്രിസ്തുമതത്തില്‍


യേശുവും വളര വ്യക്തമായി പരലോകത്തെ ക്കുറിച്ച് പറയുന്നതായി ബൈബിളില്‍ കാണാം അതിങ്ങനെ ആണ് .


മനുഷ്യര്‍ എന്നെ പ്രതി നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും സത്യവിരുദ്ധമായ സര്‍വ്വവിധ ദൂഷണങ്ങളും പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സൌഭാഗ്യവന്മാര്‍,അപോല്‍ നിങ്ങള്‍ ആനന്ദിക്കുക , ആഹ്ലാദിക്കുക .സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. (മത്തായി )


നീ പാപം ചെയ്യാന്‍ നിന്റെ കയ് കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക .ഇരു കയ്കളുമായി നരകത്തില്‍ കെടാത്ത തീയില്‍ വീഴുന്നതിനേക്കാള്‍ ഭേദം വികലന്ങനായി ജീവനില്‍ പ്രവേശിക്കുന്നതാണ് .നീ പാപം ചെയ്യാന്‍ നിന്‍റെ കാല്‍ കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപെടുന്നതിനെക്കാള്‍ ഭേദം മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. നീ പാപം ചെയ്യാന്‍ നിന്‍റെ കണ്ണ് കാരണമാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ കളയുക ,ഇരു കണ്ണുകളുമായി നരകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ ഭേദം ഒറ്റക്കന്നുമായി ദേവ രാജ്യത്തില്‍ പ്രവേശിക്കുന്നതാണ്. (മാര്‍ക്കോസ്


പരലോകം - ഇസ്ലാമില്‍


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്നും സുന്നത്തും വളരെയേറെ പ്രാധാന്യത്തോടെ പരലോകതെക്കുരിച്ചും അവിടുത്തെ രക്ഷ ശിക്ഷകളെക്കുറിച്ചും വിശദമായി വിവരിക്കുകയും താക്കീത് നല്കുകയും ചെയ്യുന്നുണ്ട് .ഒരു പക്ഷെ സ്വര്‍ഗ്ഗ നരകങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് പ്രധിപാധിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇല്ലെന്നു പറയാം


ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതി ഫലങ്ങള്‍ ഉയെര്തെഴുനെല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപെടുകയുല്ല്. അപ്പോള്‍ ആര് നരകത്തില്‍ നിന്നു അകറ്റി നിര്‍ത്ത പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കപെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കപെടുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ആലു ഇമ്രാന്‍ )


വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗ തോപുകള്‍ ലഭിക്കാനുണ്ടെന്ന് സന്തോഷ വാര്‍ത്ത‍ അറിയിക്കുക. (അല്‍ ബഖറ )അവിശ്വസിക്കുകയും നമ്മുടെ ദ്രിഷ്ടന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവര്‍ ആരോ അവരായിരിക്കും നരകാവകാശികള്‍ .അവരതില്‍ നിത്യ വാസി കള്‍ ആയിരിക്കും. (അല്‍ ബഖറ ) ...

********************************************************

ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...

മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html

അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html‍

ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html

11 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, നവംബർ 22 8:47 AM

    '' നീ മൂലം ഒരാള്‍ സന്മാര്‍ഗത്തില്‍ ആവുകയാനങ്കില്‍ അതാണ് ഈ ലോകവും അതിലുള്ളതെല്ലാം ലഭിക്കുന്നതിനേക്കാള്‍ നിനക്കുതമം''

    (നബി വചനം )

    മറുപടിഇല്ലാതാക്കൂ
  2. പാരഗ്രാഫ്‌ തിരിച്ചെഴുതാന്‍
    shift +enter
    ഉപയോഗിക്കുക

    നാളെക്ക്‌ വേണ്ടി നല്ലത്‌ ചെയ്യാന്‍ കഴിയട്ടെ ഏവര്‍ക്കും

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായങ്ങള്‍ക്ക് നന്ദി....
    ബഷീര്‍ സാഹിബിന്‍റെ technical advice നു പ്രത്യേകം നന്ദി...ഞാനൊരു പുതിയ ബ്ലോഗ്ഗര്‍ ആണ്..താങ്കളുടെ ഉപദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. അപ്പോള്‍ മരാണാന്തര ജീവിതം ഉണ്ടെന്നതിന്നു ഇതാണോ തെളിവ്? സത്യത്തില്‍ മനുഷ്യനില്‍ മാനുഷിക വികാരങ്ങള്‍ നിലനിര്‍ത്താന്‍ (അതായത് മറ്റുള്ളവ്വരോട് ദയ കാണിക്കുക തുടങ്ങിയവ) ദൈവത്തിന്റെ പേരൂം പറഞ്ഞുള്ള ഒരു ഭയപെടുത്തല്‍ അല്ലേ..ഈ സങ്കല്പങ്ങള്‍ എല്ലാം

    മറുപടിഇല്ലാതാക്കൂ
  5. സഹോദരി ഗൌരി.....
    മതങ്ങളെല്ലാം ഈ വിഷയത്തില്‍ ഏകോപിച്ചു എന്ന് കരുതി മരണാനന്തര ജീവിതത്തിനു അതൊരു തെളിവായി ഞാന്‍ ഉയര്‍ത്തികാട്ടിയിട്ടില്ല. താങ്കള്‍ എന്‍റെ ഈ ബ്ലോഗിലുള്ള പോസ്റ്റുകള്‍ ഒന്നു കൂട‌ി ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഒരു പക്ഷെ അത് മനസ്സിലാവും എന്ന് കരുതുന്നു.ഞാന്‍ ഉദേശിച്ചത്‌ ഇത്ര മാത്രം.മരണാന്തര ജീവിതത്തെ കുറിച്ചു ശാസ്ത്രം ഒന്നും പറയുന്നില്ല.അതിനുള്ള അര്‍ഹതയും ശാസ്ത്രത്തിനില്ല.കാരണം ജീവന്‍ എന്ന പ്രതിഭാസം എന്താണെന്നോ,മരണത്തിനു ശേഷം ആ പ്രതിഭാസത്തിനു എന്ത് സംഭവിക്കുമെന്നോ ശാസ്ത്രത്തിനു ഇന്നു വരെ കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല.എന്നാല്‍ അത് കണ്ടു പിടിക്കാന്‍ എന്താണ് മാര്‍ഗം.?മരിച്ചവരാരും തിരിച്ചു വന്നു തെളിവ് നല്കും എന്ന് കരുതാനും വയ്യ..................
    അവിടെയാണ് ഒരു സൃഷ്ടാവിന്‍റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്.അതിന് ആദ്യമായി അങ്ങനെ ഒരു സൃഷ്ടാവ് ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.ഈ ലോകത്തെ സംവിധാനങ്ങളെ കുറിച്ചും ജീവജാലങ്ങളെ കുറിച്ചും ,അല്ലെങ്കില്‍ സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങളെ കുറിച്ചെങ്കിലും ചിന്തിക്കുന്നവര്‍ക്ക് ആ സൃഷ്ടാവിന്‍റെ അജയ്യത ബോധ്യപെടാതിരിക്കില്ല. അത് ബോധ്യപെട്ട് കഴിഞ്ഞാല്‍ ആ സൃഷ്ടാവ് നമുക്കെന്തെങ്കിലും മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടോവെന്ന് പരിശോധിക്കേണ്ടതുണ്ട് .അതിനുള്ള വഴിയാണ് മതതാരതമ്യ പഠനം. നിക്ഷ്പക്ഷമായും മുന്‍ധാരണ ഇല്ലാതെയും അത് നാം നിര്‍വഹിച്ചാല്‍ തീര്‍ച്ചയായും അതിനുള്ള ഉത്തരം നമുക്കു കിട്ടും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം..

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2008, ഡിസംബർ 24 2:55 PM

    nigalk valare nanni.edh nalla oru pravarthi ayi allahu sigarikumaravate aameen.annu saifu manjeri [

    മറുപടിഇല്ലാതാക്കൂ
  7. യുക്തിവാദിയായ ജബബ്ര്‍ മാഷുമായി നടന്ന സംവാദത്തിന്റെ കമന്റ്സ് കാണാന്‍ ഇവിടെ അമര്‍ത്തുക . യുക്തിവാദികള്‍ അവസാനം ഉത്തരം മുട്ടി പിന്‍വാങ്ങുന്നു ... ( കമന്റ്സ് ന്റെ അവസാന ഭാഗങ്ങള്‍ കാണുക)

    മറുപടിഇല്ലാതാക്കൂ
  8. yukthivaatham ennathu oru nishedathmaka nilapaadaanu.mathavum yukthi vaadavum coparison arhikkunnillatha randu vethyastha vishayangalanu.athayathu kadalum aattin kaattavum compare cheyyunnathu pole.pravajakanmaar padippicha mathangal ellam oro jeevitha darshanagalanu allengil prethyashaasthrangalanu.athine nishedikkuka maathramaanu yukthivaadam cheyyunnath.oru badal vevastha samarpikkan athinu eeppa (kazhive)illa.udaharanam parayathe nivrthiyilla.oraal valaree kashttappettu 20 varshathe advaanam kondu oru flight undaki athil yatha chaitha anubhavavam flightne kurichu kettittillatha mattoraalude aduth parayaanidayaayi.ath enikku chinthikkan polum kazhiyaatha onnanu athinaal njan athu nishedikkunnu,ennu parayunnathu poleyaanu yukthyvaadam.vasthavathil ayaal parayendiyirunnathu "enikkariyilla ,njan onnu padikkatte(anveshikkatte)ennanu.alpamengilum yukthi bodamullavarku "yukthivaadathil" urachu nilkaan kazhiyilla.

    മറുപടിഇല്ലാതാക്കൂ