2008, നവംബർ 22, ശനിയാഴ്‌ച

അന്ത്യപ്രവാചകന്‍


അന്ത്യപ്രവാചകന്‍
തിന്മയെ തടയുന്നതിനും നന്മയെ പ്രബോധനം ചെയ്യുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വ്യത്യസ്ത സമൂഹങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി നിരവധി പ്രവാചകന്മാരെ ലോക രക്ഷിതാവ് നിയോഗിച്ചിട്ടുണ്ട് .എന്നാല്‍ അവരെല്ലാം അതതു സമൂഹത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഉത്തരവാദിത്വം എല്പിക്കപെട്ടിരുന്നത് .എന്നാല്‍ മുന്പ് കടന്നു പോയ ഈ ദേവദൂതന്മാരെല്ലാം വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെ കുറിച്ചു ദീര്‍ഖ ദര്‍ശനം ചെയ്തിരുന്നു, ആ പ്രവാചകനെ അനുധാവനം ചെയ്യാന്‍ ലോക മനുഷ്യര്‍ക്കെല്ലാം ബാധ്യത ഉണ്ടെന്നും അവര്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നു ,അപ്പോള്‍ ആരായിരുന്നു ആ മഹാ പ്രവാചകന്‍ ,,,,,,,? പരിശോധിക്കേണ്ടതുണ്ട്‌ ...
ഹൈന്ദവ ഗ്രന്ഥങ്ങളില്‍
...വരാനിരിക്കുന്ന ആ പ്രവാചകനെക്കുറിച്ച് വ്യാസ മുനി പ്രവചിക്കുന്നത് ഇങ്ങനെ ...
ഏത സ്മിന്നന്തരെ മ്ലേച്ച ആചാര്യെന സമന്വിത മഹമദ ഇതിക്യദ: ശിഷ്യ ശാഖ സമന്വതം
{അപ്പോള്‍ മഹാമദ എന്ന പേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്‍മാരോട് കൂടി പ്രത്യക്ഷപെടും,,, ഭവിഷ്യല്‍ പുരാണം)
ആ വരാനിരിക്കുന്ന മഹാആചാര്യന്റെ സ്വഭാവത്തെക്കുറിച്ചും സാംസ്‌കാരിക ചിഹ്നത്തെ ക്കുറിച്ചും ഭവിഷ്യല്‍ പുരാണം പറയുന്നതു കാണുക ,
ലിഗ ചെഹ്തി ശിഖാ ഹീന : ശ്മശ്രു ധാരി സദുഷകഉച്ച ലപീ സര്‍വ്വ ഭക്ഷി ഭവിഷ്യതി ജനമോം വിന കൌശലം ചവ ശവസ്തോ ശ ഭക്ഷയ മാതാമംമുസൈലൈനവ സംസ്കാര :കുശൈരി ഭവഃ വിശ്വതി തസ്മാല്‍ മുസ്ല വന്‍തോ ഹി ജാതയോ ധര്‍മ്മ ദൂഷക :ഇതി പയ്ശാച്ച ധര്മശ്ചഭാവിശ്വ്തി മായാ കൃത -
(അദ്ദേത്തിന്റെ അനുയായികള്‍ ലിംഗ ചേതം ചെയ്യും ,അവര്‍ കുടുമ വെക്കുകയില്ല ,അവര്‍ താടി വളര്‍ത്തും അവര്‍ വിപ്ലവകാരികള്‍ ആയിരിക്കും ,പ്രാര്‍ഥനക്ക് വരന്‍ ഉറക്കെ ആഹ്വാനം ചെയ്യും ,പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കും ,ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നത്നു പകരം സമരം ചെയ്തു അവര്‍ പരിശുധരാകും ,മതത്തെ മലിനപെടുത്തുന്ന വരുമായി യുദ്ധം ചെയ്യുന്നത് കൊണ്ടു അവര്‍ മുസയലൈനവര്‍ എന്നവര്‍ അറിയപ്പെടും ,ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നും ആയിരിക്കും ...ഭവിഷ്യല്‍ പുരാണം )
ഭവിഷ്യല്‍ പുരാണത്തില്‍ അവസാനം വരാനിരിക്കുന്ന ആചാര്യനെ മഹാമദ എന്ന് വിളിച്ചപോള്‍ വിഷ്ണുപുരാണം അദേഹത്തെ വിളിച്ചത് കല്‍ക്കി അവതാരമെന്നാണ് ,അഥര്‍വ്വ വേദത്തിലെ കുന്തലസുക്തം അദേഹത്തെ വിളിക്കുന്നത് വഴ്ത്തപെടുന്നവന്‍ എന്നാണ് ,കലിയുഗത്തില്‍ ഒരു മണല്‍ ദ്വീപില്‍ വിഷ്ണു ഭഗതിന്ടെയുമ്(ദൈവദാസന്‍ ) സുമതിയുടെയും (വിശ്വസ്ത ) മകനായി ജനിച്ചു ലോകത്തിനു വെളിച്ചം നല്കുന്നവനാണ് കല്‍ക്കി ,ഒട്ടകങ്ങളുടെ ലോകത്ത് നിന്നും ലോക വിമോച്ചകനായി പ്രത്യക്ഷ പെടുന്ന ആളാണ് അഥര്‍വ വേദത്തിലെ വഴ്തപെട്ടവന്‍ ,....
ക്രിസ്തുമത ഗ്രന്ഥങ്ങളില്‍
...സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാവട്ടെ അയാളുടെ വചനം സത്യമായി തീരുമ്പോള്‍ അയാളെ കര്‍ത്താവു അയച്ചതനെന്നറിയാം, (യെരെമ്യ )
ഇസ്രയേല്‍ലിയരുടെ അവസാന പ്രവാചകനായ യേശുവിനെക്കുറിച്ചും ലോകത്തിന്റെ അവസാന പ്രവാചകനെക്കുറിച്ചും യെഹൂദന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കപെട്ടിരുന്നു ,കടന്നു വന്ന ഓരോ പ്രവാചകനോട്ഉം യെഹൂദര്‍ ചോദിച്ചു ,നിങ്ങള്‍ ക്രിസ്തു ആണോ , ആ പ്രവാചകന്‍ ആണോ എന്ന് ,
?
നീ ക്രിസ്തു൭ ആണോ? ഞാന്‍ ക്രിസ്തു അല്ല എന്നയാള്‍ ഏറ്റു പറഞ്ഞു ,അവര്‍ അയാളോട് ചോദിച്ചു എങ്കില്‍ നീ പിന്നെ ആരാണ് ഏലിയയോ ? അയാള്‍ പറഞ്ഞു അല്ല ,നീ ആ പ്രവാചകനാണോ ?അയാള്‍ മറുപടി പറഞ്ഞു അല്ല (യോഹന്നാന്‍ )
യേശു വിനു ശേഷവും യെഹൂദര്‍ ആ പ്രവാചകനെ കാത്തിരിക്കുക യായിരുന്നു ,വരാനിരിക്കുന്ന പ്രവാചകനെ ക്കുറിച്ച് യേശുവും പ്രവചിച്ചിരുന്നു .
ഞാന്‍ പോകുന്നില്ല എങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല .ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയക്കും
ഇവിടെ സഹായകന്‍ എന്നത് പെരിക്ലിടോസ് എന്ന പദമാണ് .അതിന്റെ അര്ത്ഥം സ്തുതിക്ക പെട്ടവന്‍ അഥവാ വഴ്ത പെട്ടവന്‍ എന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക /

ആരാണ് അവസാന ദൈവദൂതന്‍..?
ക്രിസ്താബ്ദം
570 നു ആമിനയുടെയും അബ്ദുള്ളയുടെയും പുത്രനായി മുഹമ്മദ് ജന്‌ിച്ചു.ആമിന എന്ന അറബി പദത്തിന്റെ അര്‍ഥം വിശ്വസ്ത എന്നും അബ്ദുള്ള എന്ന പദത്തിന്റെ അര്‍ഥം ദേവദാസന്‍ എന്ന്മണന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .അതായതു ആമിന എന്നാല്‍ സുമതി അബ്ദുള്ള എന്നാല്‍ ദേവദാസന്‍ ,അവസാന അവതാരമായ കല്‍ക്കിയുടെ മാതാപിതാക്കളുടെ പേരും ഇതു തന്നെ അല്ലെ ? കൂടാതെ മണല്‍ ദ്വീപി‌ല്‍ ആണ് കല്‍ക്കിയുടെ ജനനം എന്നാണു പ്രവചനം ,മുഹമ്മദു നബിയും അറേബ്യ എന്ന മണല്‍ ഭൂമിയില്‍ അല്ലെ ജനിച്ചത്‌ ?വ്യാസമുനി ആവട്ടെ ആ പ്രവാചകന്റെ നാമം പോലും കൃത്യമായി പറഞ്ഞു മഹാമദ (മുഹമ്മദു ) എന്ന് .മുഹമ്മദ് എന്നാല്‍ വാഴ്തപെട്ടവന്‍ .അഥര്‍വ വേദത്തില്‍ പറഞ്ഞ ഒട്ടക ങ്ങളുടെ നാട്ടില്‍ നിന്നും വരുന്ന വഴ്ത പെട്ടവനും യേശു പറഞ്ഞ പെരിക്ലിടോസ് (സ്തുതി ക്കപെട്ട വനും) ഉം ഒരേ സമയം മുഹമ്മദ് നബിയില്‍ പൂര്‍ത്തീകരിക്കുന്നു .അതെ ...സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ (ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമാധാനം ) എന്ന് യെരെമ്യ ദീര്‍ഖ ദര്ശിയുടെ പ്രവചനവും എത്ര കൃത്യമാണ്
********************************************************
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
‍ഏകം സത് വിപ്ര : ബഹു..
http://anzar-thevalakkara.blogspot.com/2008_12_01_archive.html

2008, നവംബർ 21, വെള്ളിയാഴ്‌ച

മരണാനന്തര ജീവിതം


മരണാനന്തര ജീവിതം


രണം ....ലോകത്തില്‍ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഏക സത്യം.ഇന്നല്ലെന്കില്‍ നാളെ ആ സത്യം ഏതു കോട്ട കൊത്തളങ്ങളില്‍ ചെന്നോളിച്ചാലും നമ്മെ തേടി വരിക തന്നെ ചെയ്യും. എന്നാല്‍ മരണാനന്തര ജീവിതം .... സത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ? ...........ഇല്ല എന്നനുതരമെങ്കില്‍ നാം നന്മ ചെയ്യണമെന്നും തിന്മ ഉപേക്ഷിക്കണമെന്നും പറയുന്നതില്‍ എന്ത് അര്‍ഥ മാണുള്ളത്‌ .പൊതുവെ സമൂഹം തിന്മ എന്ന് വിലയിരുതാറുള്ള മദ്യപാനം,വ്യഭിചാരം ,അന്യന്‍റെ സമ്പത്ത് കൊള്ളയടിക്കല്‍ ,പിടിച്ചു പറി,കൊലപാതകം ,തുടങ്ങിയവ ചെയ്യുന്നതില്‍ എന്താണ് കുഴപ്പം . അത് പോലെ നന്മകള്‍ എന്ന് സമൂഹം പൊതുവെ വിലയിരുതാറുള്ള കാര്യങ്ങള്‍ ചെയ്താല്‍ നമുക്കെന്താണ് ലാഭം ?തിന്മകള്‍ മാത്രം ചെയ്യുന്ന ഒരാളോടു അത് ചെയ്യരുതെന്നും നന്മ ചെയ്യണമെന്നും പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടി ഒരു പക്ഷെ നന്മ ചെയ്യുന്നത് കൊണ്ടു എനിക്കെന്തു ലാഭം ,തിന്മ ചെയ്താല്‍ എനിക്കെന്തു നഷ്ടം എന്നായിരിക്കും .നമുക്കറിയാം സമൂഹത്തില്‍ നന്മ ചെയ്ത പലര്‍ക്കും അതേ സമൂഹം പകരം നല്‍കിയിട്ടുള്ളത് പലപ്പോഴും കല്ലേറും മുല്‍കിരീടവുമാണ് .അതേ സമയം ലോകത്തെ കാല്‍ കീഴിലാക്കി അടക്കി ഭരിച്ച ,ലക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ പല ഏകാധിപതികളും സുഖ ശീതളിമയില്‍ , പട്ടുമെത്തയില്‍ കിടന്നു അന്ത്യ ശ്വാസം വലിച്ചതായും നാം കാണുന്നു .അല്ലെങ്കില്‍ അവരെ ശിക്ഷിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെന്കില്‍ തന്നെ അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുവാന്‍ ഈ ലോകത്തെ ഏതെങ്കിലും നിയമങ്ങള്‍ക്കു സാധിക്കുമയിരുന്നോ .നമുക്കറിയാം ഒരാളെ കൊന്നവന് നമുക്കു നല്കാന്‍ സാധിക്കുന്ന ഏ റ്റവും വലിയ ശിക്ഷ മരണമാണ് .എന്നാല്‍ ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നവനോ...? അവിടെയാണ് മരണനന്‍തര രക്ഷ, ശിക്ഷകള്‍ പ്രസക്തമാവുന്നത് ഒരു കൂട്ടം അക്രമികല്‍ സ്വന്തം ഭാര്യയെ ക്രുരമായി ബലാല്‍സംകത്തിനു വിധേയയാക്കുകയും രാജ്യത്തെ നീതിന്യായ വ്യവസ്ഥികള്‍ക്ക് ഒന്നും തന്നെ അവരെ ശിക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കടുത്ത ഒരു യുക്തി വാദി പോലും ആഗ്രഹിച്ചു പോവും ഈ അക്രമികളെ നരകത്തിലിട്ടു കരിക്കുന്ന ഒരു ഈശ്വരന്‍ ഉണ്ടായിരുന്നെന്കില്‍ എന്ന് ....അതെ, മനുഷ്യ മനസ്സിന്‍റെ തേട്ടം കൂടിയാണ് മരണാന്തര ജിവിതം .എന്നാല്‍ അത്തരം ഒരു ജീവിതം ഉണ്ടെന്നു എന്താണ് ഉറപ്പു ..കയ്യെത്തും ദൂരത്തു നമുക്കു കിട്ടുന്ന സുഖ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു അഥവാ തിന്നുക. കുടിക്കുക, രമിക്കുക എന്ന ആധുനിക തത്വ ശാസ്ത്രത്തെ ഉപേക്ഷിച്ചു കൊണ്ടു ജീവിച്ചാല്‍ നാം അവസാനം വിഡ്ഢികളായി തീരില്ലേ എന്നും മറ്റുമുള്ള ചോദ്യം പ്രസക്തമാണ്.ആദ്യം അങ്ങനെ ഒരു ജീവിതം ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത് ,പക്ഷെ അതുനുള്ള മാര്‍ഗമെന്താണ് .?ഇതു വരെ ജീവന്‍ അല്ലെങ്കില്‍ മരണം എന്ന പ്രതിഭാസത്തെ ക്കുറിച്ച് പോലും നിര്‍വചനം നല്കാന്‍ സാധിക്കാത്ത ആധുനിക ശാസ്ത്രത്തിനു നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്‌ ,പിന്നെ എന്താണ് ഒരു മാര്‍ഗ്ഗം ..തീര്‍ച്ചയായും അങ്ങനെ ഒരു ലോകമുന്ടെന്കില്‍ അതിനെ നിയന്ത്രിക്കുന്ന ആള്‍ തന്നെയാണ് അത് നമുക്കു അറിയിച്ചു തരേണ്ടത്‌ .അതെ ലോക രക്ഷിതാവ് അങ്ങനെ വല്ലതും നമ്മെ അറിയിച്ചു തന്നിട്ടുണ്ടോ..?അന്വേഷിക്കല്‍ നമ്മുടെ ബാധ്യതയാണ്‌ ...നാം പരിശോധിക്കുമ്പോള്‍ ലോകത്ത് നിലനില്ക്കുന്ന മിക്ക മതങ്ങളും മരണത്തെയും മരണന്തര ജീവിതത്തെയും കുറിച്ചുള്ള കാര്യങ്ങളില്‍ ഐക്യപ്പെടുന്നതായി കാണാം.മിക്ക മതങ്ങളുടെയും പൊതുവായ ആ തത്വത്തെ ഇങ്ങനെ സംക്ഷേപിക്കാം .മനുഷ്യന്‍ മരിച്ചുകഴിയുമ്പോള്‍ സത്യത്തില്‍ അവന്റെ അസ്തിത്വം അവസാനിക്കുന്നില്ല. മറിച്ചു ശ്വാശ്വതമായ പരലോകത്തേക്കു അവന്‍ കടക്കുകയാണ് .അവിടെ വച്ചു സര്‍വേശ്വരന്‍ അവന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷയും നന്മകള്‍ക്ക് ന്യായമായ പ്രതിഫലവും നല്കും .


പരലോകം -ഹൈന്ദവ ദര്‍ശനങ്ങളില്‍


ഹൈന്ദവ ഗ്രന്ഥങ്ങള്‍ ഇതിനെക്കുറിച്ച്‌ പറയുന്നതു കാണുക .


അസുര്യ നാമ തേ ലോകാ അന്ധേന താമസ വൃത: താം സ്തെ പ്രേത്യാഭി ഗച്ചന്ധയെ കേ ചത്ത മഹനോ ജന :


(സുര്യ രഹിതമായ ആ ലോകങ്ങള്‍ അഞ്ജന അന്ധകാര സമാവൃതങ്ങള്‍ ആകുന്നു .ആത്മ ഖതികല്‍ അതായതു ഇശ്വരനെ സ്മരിക്കാതെ വിഷയ ആസക്തരായി ക്കഴിയുന്നവര്‍ വീണ്ടും ദുഃഖ ഭൂയിഷ്ടങ്ങളായ ആ ലോകങ്ങളെ പ്രാപിക്കുന്നു. -ഈശോ വസ്യോപനിശത്തു )


മറ്റൊരു ഗ്രന്ഥം പറയുന്നതു കാണുക


സ്വര്‍ഗ്ഗെ ലോകേ ന ഭയം കിന്ജനാസ്തിന തത്രത്വം ന ജരയ ബി ഭേതി ഉഭേ ,തീര്‍ത്വാ ശനയൊ പിപസേശോകതിഗോ മൊദതെ സ്വര്‍ഗ്ഗ ലോകേ


(സ്വര്‍ഗ്ഗലോകത്ത് അല്പം പോലും ഭയമില്ല .അവിടെ തീയുമില്ല .ജരാനരയാല്‍ ആര്‍ക്കും ഭയവുമില്ല.അവിടെ വസിക്കുന്നവര്‍ ക്ശുത് പിപ സദികള്‍ക്കും ശോകതികള്‍ക്കും അതീതരായി സകലവിധ ആനന്ദവും അനുഭവിക്കുന്നു, -കടോ പനിശത്ത് )


അന്ധം തമ :പ്ര വിഷന്തിയെ ..സംഭൂതി മുപാസതെ തതോ ഭൂയ ഇവ തേ തമോ യ ഉ സംഭൂദ്യം രത :


(നശ്വരങ്ങളായ ദേവ പിത്ര് മാനവ ആദികളെ ഉപസിക്കുന്നവര്‍ അഞ്ജന മാകുന്ന ഖോര അന്ധകാരത്തില്‍ പതിക്കുന്നു .അവിനാശി യായ പരമാത്മാവിനെ കുറിച്ചു മിത്യാഭി മാനത്തോട് കൂടി ഇരിക്കുന്നവനും ഖോരന്ധകരത്തില്‍ തന്നെ പതിക്കുന്നു .- ഈശ വസ്യോപനിശത് )


പരലോകം -ക്രിസ്തുമതത്തില്‍


യേശുവും വളര വ്യക്തമായി പരലോകത്തെ ക്കുറിച്ച് പറയുന്നതായി ബൈബിളില്‍ കാണാം അതിങ്ങനെ ആണ് .


മനുഷ്യര്‍ എന്നെ പ്രതി നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും സത്യവിരുദ്ധമായ സര്‍വ്വവിധ ദൂഷണങ്ങളും പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സൌഭാഗ്യവന്മാര്‍,അപോല്‍ നിങ്ങള്‍ ആനന്ദിക്കുക , ആഹ്ലാദിക്കുക .സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. (മത്തായി )


നീ പാപം ചെയ്യാന്‍ നിന്റെ കയ് കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക .ഇരു കയ്കളുമായി നരകത്തില്‍ കെടാത്ത തീയില്‍ വീഴുന്നതിനേക്കാള്‍ ഭേദം വികലന്ങനായി ജീവനില്‍ പ്രവേശിക്കുന്നതാണ് .നീ പാപം ചെയ്യാന്‍ നിന്‍റെ കാല്‍ കാരണമാകുന്നെങ്കില്‍ അത് വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപെടുന്നതിനെക്കാള്‍ ഭേദം മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. നീ പാപം ചെയ്യാന്‍ നിന്‍റെ കണ്ണ് കാരണമാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ കളയുക ,ഇരു കണ്ണുകളുമായി നരകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ ഭേദം ഒറ്റക്കന്നുമായി ദേവ രാജ്യത്തില്‍ പ്രവേശിക്കുന്നതാണ്. (മാര്‍ക്കോസ്


പരലോകം - ഇസ്ലാമില്‍


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്നും സുന്നത്തും വളരെയേറെ പ്രാധാന്യത്തോടെ പരലോകതെക്കുരിച്ചും അവിടുത്തെ രക്ഷ ശിക്ഷകളെക്കുറിച്ചും വിശദമായി വിവരിക്കുകയും താക്കീത് നല്കുകയും ചെയ്യുന്നുണ്ട് .ഒരു പക്ഷെ സ്വര്‍ഗ്ഗ നരകങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് പ്രധിപാധിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇല്ലെന്നു പറയാം


ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതി ഫലങ്ങള്‍ ഉയെര്തെഴുനെല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപെടുകയുല്ല്. അപ്പോള്‍ ആര് നരകത്തില്‍ നിന്നു അകറ്റി നിര്‍ത്ത പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കപെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കപെടുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ആലു ഇമ്രാന്‍ )


വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗ തോപുകള്‍ ലഭിക്കാനുണ്ടെന്ന് സന്തോഷ വാര്‍ത്ത‍ അറിയിക്കുക. (അല്‍ ബഖറ )അവിശ്വസിക്കുകയും നമ്മുടെ ദ്രിഷ്ടന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവര്‍ ആരോ അവരായിരിക്കും നരകാവകാശികള്‍ .അവരതില്‍ നിത്യ വാസി കള്‍ ആയിരിക്കും. (അല്‍ ബഖറ ) ...

********************************************************

ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...

മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html

അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html‍

ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html