2008, ഡിസംബർ 22, തിങ്കളാഴ്‌ച

മുസ്ലിം ആണോ.....?



സ്ലാം എന്നാല്‍ സമര്‍പണം എന്നും .മുസ്ലിം എന്നാല്‍ അനുസരിച്ചവന്‍ എന്നും അര്‍ഥം . അഥവാ സര്‍വ്വശക്തനായ സൃഷ്ടാവിന് തന്‍റെ ജീവിതവും ജീവനും സമര്‍പിച്ചവനെ മുസ്ലിം എന്ന് വിളിക്കുന്നു.എന്നാല്‍ നാമോര്തരും മുസ്ലിം എന്ന പദവിക്ക് എത്ര മാത്രം അര്‍ഹന്‍ ആണ് എന്നത് താഴെ പറയുന്ന ചില കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചിന്തിക്കുക. ......ഇസ്ലാമിന്റെ ഒന്നാം പ്രമാണമായ ഖുര്‍ആന്റെയും രണ്ടാം പ്രമാണമായ മുഹമ്മദ് നബി (സ.അ) വചനങ്ങളുടേയും ചില സാരംശങ്ങള്‍ ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

> ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്.
> പരദൂഷണം പറയരുത്.
> മറ്റുളളവരെ പരിഹസിക്കരുത്.
> അസൂയ അരുത്.
> ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്
> നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം.
>എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ.

>യുക്തിദീശയോടും സദുപദേശം മുഖേനയും സന്മാര്‍ഗതിലെക്ക് ക്ഷണിക്കുക.
>ഭൂമിയിലെ ജന്തുക്കളും പക്ഷികളും നിങ്ങളെ പോലുള്ള സമൂഹങ്ങള്‍ ആണ്.
> കള്ളസാക്ഷി പറയരുത്.
> സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്.
> സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം.
> പരുഷമായി സംസാരിക്കരുത്.
> ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം.
> ഭൂമിയില്‍ വിനയത്തോടെ നടക്കണം.
> നടത്തത്തില്‍ അഹന്ത അരുത്.
> അഹങ്കാരം അരുത്.
> അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്.
> മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.
> മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.
> അതിഥികളെ സല്‍ക്കരിക്കണം.
> പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.
> അനാഥകളെ സംരക്ഷിക്കണം.
> ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്.
> വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം.
> ചെയത ഉപകാരം എടുത്ത് പറയരുത്.
> വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം.
> കരാര്‍ ലംഘിക്കരുത്.
> തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം.
> നന്മയില്‍ പരസ്പരം സഹകരിക്കണം.
> തിന്മയില്‍ സഹകരിക്കരുത്.
> നീതി പ്രവര്‍ത്തിക്കണം.
> വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം.
> ആരോടും അനീതി ചെയ്യരുത്.
> അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്.
> സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്
> വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്.


>സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്.
>പിശുക്ക് അരുത്.
>അന്യന്റ്റെ ധനം അന്യായമായി തിന്നരുത്.
>അനാഥകളുടെ ധനം അപഹരിക്കരുത്.
>ധനം ധൂര്‍ത്തടിക്കരുത്.
>ലഹരി ഉപയോഗിക്കരുത്.
>മദ്യം കഴിക്കരുത്.
>കൈക്കൂലി അരുത്.
>പലിശ അരുത്.
>വ്യഭിചാരത്തെ സമീപിക്കരുത്.
>കൊലപാതകം അരുത്.
>ചൂത് കളിക്കരുത്.


>മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം.
>ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം.
> തിന്നുക, കുടിക്കുക, അധികമാകരുത്.


>ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്.
>ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.
>ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്.
> മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം.
>നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്.


> ഉച്ചനീചത്വ ബോധം ഉണ്ടാകരുത്.
>ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍.
>കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം.
>ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്
>യുദ്ധ മര്യാദകള്‍ പലിക്കണം
>യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്.
>അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം)
>മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.
>പൌരോഹിത്യം പടില്ല
>സന്ന്യാസം അരുത്.
>നഗ്നത മറക്കണം
>ശുദ്ധി (വൃത്തി) സൂക്ഷിക്കണം
>കോപം അടക്കി നിര്‍ത്തണം
>സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്.
>രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്.
>മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം.
>മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം
>മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്.
>മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്.
>കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം.
>കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.
>ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.
>സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.
>മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം.
>സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.
>സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.
>കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം.
>ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്
>പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം.
>വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.
>ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.
>ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.
>മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.
>എല്ലാ പ്രവാചകരെയും അംഗീകരിക്കണം.
>സത്യത്തിലേക്ക് ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം.
>ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം.
>മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.
>ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.
>കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.
>അനാചാരങ്ങള്‍ക്കെതിരെ പോരാടണം.
>വര്‍ഗ്ഗീയത അരുത്.


>ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും.
>ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക.
>ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു.
>ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.



>രാജ്യസ്നേഹം ഈമാന്‍റെ(വിശ്വാസത്തിന്റെ) ഭാഗമാണ്.

>വൃത്തി ഈമാന്‍റെ അര്‍ദ്ധ ഭാഗമാണ്.
> നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
> ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
> ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
> പരസ്പരം കരാറുകള്‍ പലിക്കണം.
> അതിഥികളെ ആദരിക്കണം.
> അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
> ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
> കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
> വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
> സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
> മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറിവിളിക്കുന്നവനും വിശ്വാസിയല്ല.
> ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യനാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
> തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
> അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
> ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്
> നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
> നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
> നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
> മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
> ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
> ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
> മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
> കോപം വന്നാല്‍ മൌനം പാലിക്കുക.
> നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
> മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്
> നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
> നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
> ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
> മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
> കൈക്കൂലി- പലിശ, വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
> പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
> മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
> സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
> പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
> തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
> അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
> ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
> മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
> നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
> കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
> വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
> ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
> ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.
> നിങ്ങള്‍ കഴിയുന്നതും വിവാഹമോചനം ചെയ്യരുത് . നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
> സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
> സദ്വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
> ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
> ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
> ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബബന്ധം വിഛേദിക്കുന്നതിനാണ്.
> അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
> നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
> ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
> മതം ഗുണകാഷയാകുന്നു.
> മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
>ഭ്രുണഹത്യയും ശിശുഹത്യയും നടത്തരുത്.
> അനാധക്കും അഗതിക്കും വഴിപോക്കനും അവരുടെ അവകാശങ്ങള്‍ നല്കുക
> മരിച്ചവരെ ചീത്ത പറയരുത്
>കറിയില്‍ അല്പം വെള്ളം ചേര്‍തിട്ടാനെങ്കിലും അയല്‍കാരനെ കരുതുക.
>ഭൂമി തരിശാക്കി ഇടരുത്.
>നാളെ അന്ത്യനാള്‍ ആണെങ്കിലും കയ്യിലുള്ള മരം നട്ടു പിടിപ്പിക്കുക.
>ഒരു മുസ്ലിം നടുപിടിപ്പിക്കുന്ന ചെടിയില്‍ നിന്നും ആര് ആഹരിചാലും (മോഷ്ടാവ് ആണെങ്കിലും)നട്ടയാള്‍ക്ക് പ്രതിഭലം ഉണ്ട്‌.
>ഒഴുകുന്ന നദിയുടെ തീരത്ത് ആണെങ്കിലും ജലം ദുര്‍വ്യയം ചെയ്യരുത് .
>കെട്ടി നില്ക്കുന്ന ജലത്തില്‍ മൂത്രമൊഴിക്കരുത്.
>മരങ്ങള്‍ അനാവശ്യമായി മുറിക്കരുത്.


>അക്രമം കണ്ടാല്‍ കൈ കൊണ്ടു തടയുക.

>പ്രതിരോധത്തിന് ആവശ്യമെന്കില്‍ ആയുധം എടുക്കാം

> യുദ്ധത്തില്‍ ,സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരേയും,മറ്റു മതങ്ങളിലെ പുരൊഹിതരെയുമ് ഉപദ്രവിക്കരുത്.

>നിരപരാധികള്‍ അക്രമത്തിന് അര്‍ഹരല്ല
>ഫലവൃക്ഷങ്ങള്‍ നശിപ്പിക്കരുത്.


>നാട്ടില്‍ കുഴപ്പം ഉണ്ടാക്കരുത്.

>ഒരു വിഭാഗത്തോടുള്ള അമര്‍ഷം അവരോട് അനീതി കാണിക്കുന്നതിന് കാരണമാവരുത്.

>മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം അരുത്.

>ജീവികളെ തീ കൊണ്ടു ശിക്ഷിക്കരുത്.
>നിരപരാധിയെ കൊന്നവനെ ഈ ലോകത്തെ മുഴുവന്‍ പേരെയും കൊന്നവന് തുല്യമായി കണക്കാക്കണം.

>ഒരു മനുഷ്യനെ രക്ഷിച്ചാല്‍ ഈ ലോകത്തെ മുഴുവന്‍ പേരെയും രക്ഷിച്ചതിന് തുല്യം.

>അമുസ്ലിമിനോട് നീതി പുലര്‍ത്തുക,നന്മ ചെയ്യുക .

>എല്ലാവര്‍കും നന്മ ചെയ്യുക
>ജീവ ജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അതിനും പുണ്യമുണ്ട്.

>ഒരാളെ കൂലിക്ക് വിളിച്ചാല്‍ ആദ്യം കൂലി അയാളെ അറിയിക്കുക.

>തൊഴിലാളിക്ക് വിയര്‍പ്പു ആറുന്നതിനു മുന്പ് കൂലി കൊടുക്കുക.

>കരാര്‍ ലന്ഖിക്കരുത്.
>ഭ്രിത്യന്റെ ജോലി ഭാരം കുറയ്ക്കുക.
>ഇസ്ലാമിക രാജ്യത്ത് അമുസ്ലിംകളെ അടിച്ചമര്തരുത്.


>അവരോട് കഴിവിന്നതീതമായ നികുതി ചുമത്തുകയോ മോശമായി പെരുമാറുകയോ അരുത്.

>സകാത്ത് ദാരിദ്ര്യന്റെ അവകാശമാണ്.ഔദാര്യമല്ല.



********************************************************
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
‍ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html

9 അഭിപ്രായങ്ങൾ:

  1. നല്ല കാര്യങ്ങള്‍
    സമര്‍‌പ്പണത്തോടെ
    നമുക്ക്
    അനുസരിക്കാം

    മറുപടിഇല്ലാതാക്കൂ
  2. നല്ല വരികള്‍ , അക്ഷര തെറ്റുകള്‍ തിരുത്തുമല്ലോ ...

    നന്ദി

    മറുപടിഇല്ലാതാക്കൂ
  3. ഖുര്ആന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്ച്ച ഇവിടെ തുടങ്ങുന്നു!

    ലോകമെമ്പാടുമുള്ള മുസ്ലിം ജനതയുടെ അടിസ്ഥാന വിശ്വാസപ്രമാണമാണ് ഖുര് ആന് .ദൈവം തന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് മുഖേന മനുഷ്യരാശിക്കെത്തിച്ചു കൊടുത്ത സമ്പൂര്ണവേദഗ്രന്ഥം! അതു ലോകാവസാനം വരെ കുത്തോ കോമയോ മാറ്റാതെ പിന്തുടരാന് എല്ലാ മനുഷ്യര്ക്കും ബാധ്യതയുണ്ട്. ശുദ്ധമായ അറബിഭാഷയിലാണതു രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില് വൈരുധ്യങ്ങള് ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല് അതില് ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില് വിശ്വസിച്ചു പോരുന്നത്. ഖുര് ആന് സ്വയം അവകാശപ്പെടുന്നതും അതൊക്കെത്തന്നെയാണു താനും.

    ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര് ആനില് നിന്നും ഏതെങ്കിലും ഒരു കാര്യത്തില് ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന് ശ്രമിച്ചാല് വായനക്കാര് അമ്പരന്നു പോകും! കുരുടന് ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര് ആന് പരിശോധിക്കാന് കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില് എന്തു പറയുന്നുവെന്നറിയണമെങ്കില് ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന് കഴിയുക. 6000ത്തില്പരം വാക്യങ്ങളാണു ഖുര് ആനിലുള്ളത്. അവ പരസ്പരം യതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല് അതിന്റെ ശരിയായ അര്ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം.അതാകട്ടെ ഖുര് ആനില് തിരഞ്ഞാല് കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള് കാണപ്പെടുന്നു. നിസ്സാരമായ കാര്യങ്ങളില് പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്ക്കത്തിലേറ്പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

    ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ഇസ്ലാം സമാധാന ത്തിന്റെ മതമോ അതോ അക്രമത്തിന്റെ മതമോ?; ഇക്കാലത്തു ലോകത്താകെയും പ്രത്യേകിച്ചു പാശ്ചാത്യ ലോകത്ത് ചര്ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണിത്. സെപ്തംബര് 11 ന്റെ ആക്രമണത്തെ തുടര്ന്നു ഇസ്ലാമും അതിന്റെ പ്രവാചകനും ഭീകരവാദമാണു ലോകത്തിനു സംഭാവന ചെയ്തത് എന്ന മട്ടില് വന് തോതിലുള്ള പ്രചാരണമാണു നടക്കുന്നത്. ഇസ്ലാം വിരുദ്ധ പ്രചരണം ലക്ഷ്യമാക്കി നിരവധി വെബ്സൈറ്റുകളും പുസ്തകങ്ങളും അടുത്ത കാലത്തു രംഗത്തു വന്നിട്ടുണ്ട്. അതേ സമയം ഇസ്ലാം സമാധാനമാണു ആഗ്രഹിക്കുന്നതെന്ന് മിതവാദികളായ മുസ്ലിംകളും പ്രചരിപ്പിക്കാന് ശ്രമിക്കുന്നു. കൌതുകകരമായ വസ്തുത രണ്ടുവിഭാഗവും മുഖ്യാവലംബമാക്കുന്നത് ഖുര് ആന് തന്നെ എന്നതാണ്!

    സമാധാനവാദികള് സാധാരണ ഉദ്ധരിക്കാറുള്ള ചില സൂക്തങ്ങള് ഇവയാണ്:
    1:“ മതത്തില് ബലപ്രയോഗം പാടില്ല; (16:125)“
    2:“ നിങ്ങള്ക്കു നിങ്ങളുടെ മതം, ഞങ്ങള്ക്കു ഞങ്ങളുടെ മതം;(109:6)“
    3: “ആരെയും സന്മാര്ഗത്തിലാക്കാന് പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
    4:“ യുക്തിപൂര്വമായ സംവാദങ്ങളിലേര്പ്പെടുകയാണു വേണ്ടത്;(16:125)“
    5:“ ഓരോ സമുദായങ്ങള്ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
    6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്ക്കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്താല് അവര്ക്കു പ്രതിഫലമുണ്ട്.അവര് ദുഖിക്കേണ്ടി വരില്ല;(2:62)“

    മതത്തിനു ഭീകരവാദപരമായ വ്യാഖ്യാനം നല്കി അക്രമത്തിനു പ്രോത്സാഹനം കൊടുക്കുന്നവര്ക്കും അവലംബം ഖുര് ആന് തന്നെ!
    1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന് . അവര് വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല് ജിസ് യ നല്കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന് .” (9:29)
    2: “ഫിത്ന അവസാനിക്കുകയും ദീന് പൂര്ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)
    3:“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര് നിങ്ങളില് പരുക്കന് സ്വഭാവം കാണട്ടെ”(9:123)
    4:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള് കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന് അവരെ കൂട്ടുകാരാക്കിയാല് അവനും അവരില് പെട്ടവനായി കണക്കാക്കപ്പെടും.”(5:51)
    5:“മുശ്രിക്കുകള് അശുദ്ധരാണ്.”(9:28)
    6;സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില് അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:23)
    ഇവിട` ഫിത്ന` എന്നതിനു കുഴപ്പം, മര്ദ്ദനം എന്നൊക്കെയാണ് സമാധാനവാദികള് ഇക്കാലത്ത് അര്ഥം കൊടുക്കുന്നത്. എന്നാല് മൌദൂദിയെപ്പോലുള്ള ഭീകരവാദികള് `ഫിത്ന`ക്ക് അനിസ്ലാമിക ഭരണം എന്നും അവിശ്വാസം എന്നുമൊക്കെയാണ് അര്ഥം നല്കിയിട്ടുള്ളത്. ലോകം മുഴുവന് ഇസ്ലാമിക ഭരണം സ്ഥാപിതമാകും വരെ യുദ്ധം മാത്രമാണു മുസ്ലിങ്ങളുടെ കടമ എന്നവര് സിദ്ധാന്തിക്കുന്നു.
    ചേകനൂര് മൌലവിയെ പോലുള്ള മനുഷ്യസ്നേഹികള് ഇതേ ഖുര് ആന് ഉയര്ത്തിപ്പിടിച്ചുകൊണ്ട് മതമേതായാലും മനുഷ്യന് നന്നായാല് മതിയെന്നും വാദിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2008, ഡിസംബർ 28 4:37 AM

    I saw it by a mail.
    It is a better blog.
    I very like it.
    Thanks dear Anzar bai.
    Kudha hafiz

    -p k mohamad
    -malappuram
    pkmohamad@yahoo.com

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2008, ഡിസംബർ 28 9:04 AM

    അസ് ലം ...'തല്‍കാലം' താങ്കളെ അങ്ങനെ തന്നെ വിളിക്കാം.ഇതു താങ്കളുടെ അഭിപ്രായം തന്നെയാണോ?കാരണം യുക്തിവാദിയായ ജബ്ബാര്‍മാഷിന്‍റെ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലെ ഒരു പോസ്റ്റ് അതെ പടി ഒരു കുത്തോ,കോമയോ മാറ്റം വരുത്താതെ അപ്പടി കോപ്പി ചെയ്തു വെച്ചിരിക്കുന്നത്‌ കൊണ്ടു ചോതിച്ചതാണ്.

    അസ്ലം..ഇതു ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന, മതങ്ങള്‍ മണ്ണടിയട്ടെ എന്ന് മുദ്രാവാക്യം മുഴക്കുന്ന യുക്തിവാദികലുമായി സംവാദത്തില്‍ ഏര്‍പെടാന്‍ വേണ്ടി ഉണ്ടാക്കിയ ബ്ലോഗല്ല.മറിച്ചു ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന മതവിശ്വാസികള്‍ക്ക് മതതാരതമ്യ പഠനം നടത്താനും ഇന്നത്തെ കലുഷിതമായ ലോകത്ത് മതങ്ങള്‍ പരസ്പരം അറിയുവാനും വേണ്ടി ഉണ്ടാക്കപെട്ട ബ്ലോഗ് ആണ്.എന്നാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന, മതങ്ങള്‍ പുരോഗമനത്തിന് തടസ്സമാണെന്നു വിശ്വസിക്കുന്ന യുക്തിവാദികളുടെ ബ്ലോഗുകള്‍ നെറ്റില്‍ അനവധിയുണ്ട്.അവിടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മറ്റുള്ളവരെപോലെ ഈയുള്ളവനും പങ്കെടുക്കാറുണ്ട്. അത് കൊണ്ടു വിഷയങ്ങള്‍ തമ്മില്‍ കൂടി കുഴക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു.
    താങ്കള്‍ ഖുര്‍ആന്റെ തിന്‍മകള്‍ ആയി അക്കമിട്ടു നിരത്തിയിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും താങ്കള്‍ കോപ്പി അടിച്ച യുക്തിവാദിയുടെ പോസ്റ്റില്‍ തന്നെ മറ്റു ചില മുസ്ലിം സുഹൃത്തുക്കള്‍ നല്ല രീതിയില്‍ മറുപടി ഇട്ടിട്ടുണ്ട്. അത് കൊണ്ടു തന്നെ താങ്കളുടെ ലക്‌ഷ്യം എന്ത് തന്നെയായിരുന്നാലും ഈ വിമര്‍ശനങള്‍ക്ക് താങ്കള്‍ മറുപടി അര്‍ഹിക്കുന്നില്ല.
    എന്നാല്‍ ഈ ബ്ലോഗില്‍ എത്തുന്ന സുമനസ്സുകള്‍ തെറ്റിധാരണയില്‍ അകപെടാതിരിക്കാന്‍ വിമര്‍ശനങ്ങള്‍ക്ക് ഉള്ള മറുപടികള്‍ എന്‍റെ പരിമിതമായ അറിവ് മനസ്സിലാക്കി കൊണ്ടു തന്നെ ഞാന്‍ നല്‍കാന്‍ ശ്രമിക്കാം ....അല്പം തിരക്കിലായതിനാല്‍ ദയവായി കുറച്ചു wait ചെയ്യുക..

    പ്രതികരിച്ച..... ബാജി ഓടം വേലി, ജോകെര്‍,അസ്ലം,അല്ഹമ്ദു ലില്ലാഹ് ,നജ് ...... എല്ലാവര്‍കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. Anzar Sir,
    എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.
    ഈ ലേഖനം എല്ലാവരുടെയും കണ്ണുകള്‍ തുറപ്പിക്കട്ടെ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ